തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിൻറെ നിരക്ക് വർധിപ്പിച്ചു. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിൻ്റെ വില 30 രൂപയാക്കിയാണ് ഉയർത്തിയത്. പാഴ്സൽ ഊണിന്റെ വില 35 രൂപയാക്കി വർധിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം  പദ്ധതിയുടെ ഭാഗമായാണ് ജനീകീയ ഹോട്ടലുകൾ ആരംഭിച്ചത്.സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷൻ മുഖേന ജനകീയ ഹോട്ടൽ സംവിധാനം സംസ്ഥാനത്ത് നിലവിൽ വരുന്നത്. സ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1180 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നതാണ് കണക്കെങ്കിലും സർക്കാരിൽ നിന്നുള്ള തുക കിട്ടാത്തതിനാൽ പലതും പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.


ALSO READ: VD Satheesan: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തരംതാഴ്ന്ന പ്രചാരണമെന്ന് വിഡി സതീശൻ


കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി 20 രൂപയ്ക്കാണ് (പാഴ്‌സലിന് 25 രൂപ) ഊണ് നൽകുന്നത്. 10% സൗജന്യ ഊണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലൂടെ നിരാലംബർക്കും കിടപ്പിലായവർക്കും നൽകുന്നുണ്ട്.
ഒരു യൂണിറ്റിന് ഊണിനു 10 രൂപ സബ്‌സീഡിയും ജനകീയ ഹോട്ടൽ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാൻ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോൾവിംഗ് ഫണ്ടുമാണ് സർക്കാർ നൽകുന്നത്.


യൂണിറ്റുകളുടെ പ്രവർത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യമായി നൽകും. ജനകീയ ഹോട്ടലുകളിലേക്ക് കിലോയ്ക്ക് 10.90 രൂപ സബ്‌സിഡി നിരക്കിൽ അരി സംഭരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സഹായിക്കുന്നു. ജനകീയ ഹോട്ടലിലെ ഊണിന് സബ്‌സിഡിയായി കുടുംബശ്രീ ഇതുവരെ 73.64 കോടി രൂപ ചെലവഴിച്ചെന്നാണ് പഴയ കണക്ക്. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വഴി 4885 കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനമാർഗമായി മാറി. ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം ശരാശരി രണ്ടു ലക്ഷം ഊണ് ആണ് വിറ്റഴിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.