സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പദ്ധതികളിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രൊജക്റ്റ് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് 5നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ നൽകണം. environmentdirectorate@gmail.com എന്ന മെയിലിലും അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in. ഫോൺ: 0471-2326264.


Also Read: Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം


തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ ഇലക്ട്രിക്കൽ, അഞ്ച് വർഷത്തെ തൊഴിൽ പരിചയം (Electrical Maintenance of Electrical Installation) എന്നിവയാണ് യോഗ്യത.


പ്രായം 18 മുതൽ 41 വരെ. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.