Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം

മികച്ച പലിശ നിരക്കിൽ ചെറിയ തവണകൾ നിക്ഷേപിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടീഡ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി ഡെപ്പോസിറ്റ് അക്കൗണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 01:32 PM IST
  • ഇതിൽ പ്രതിമാസം 100 രൂപ മുതൽ നിക്ഷേപിക്കാം
  • പോസ്റ്റ് ഓഫീസിൽ തുറക്കുന്ന ആർഡി അക്കൗണ്ട് 5 വർഷത്തേക്കാണ്
  • ഇൻസ്‌റ്റാൾമെന്റ് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടിവരും
Post Office scheme New: 100 രൂപ നിക്ഷേപിക്കാമോ 15 ലക്ഷം രൂപ ഉണ്ടാക്കാം, ഈ സ്കീമിനെ പറ്റി നിർബന്ധമായും അറിയണം

Post Office Recurring Deposit : സുരക്ഷിതമായ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് നല്ല വരുമാനം വേണമെങ്കിൽ പോസ്റ്റ് ഓഫീസ് തന്നെയാണ് എന്ത് കൊണ്ടും ബെസ്റ്റ് ഓപ്ഷൻ.കുറഞ്ഞ ചെലവിൽ നിക്ഷേപിച്ച് സമ്പാദിക്കാം എന്നതാണ്. അത്തരത്തിൽ ഒന്നാണ് റിക്കറിങ്ങ് ഡെപ്പോസിറ്റുകൾ (Recurring Deposit).

മികച്ച പലിശ നിരക്കിൽ ചെറിയ തവണകൾ നിക്ഷേപിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടീഡ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി ഡെപ്പോസിറ്റ് അക്കൗണ്ട്.വളരെ കുറഞ്ഞ തുക വെച്ച് നിങ്ങൾക്ക് ഇതിൽ നിക്ഷേപം ആരംഭിക്കാം.പ്രതിമാസം 100 രൂപ മുതൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. ഇതിന് പരിധി ഇല്ല. 

Also Read:  Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യം 

നിങ്ങൾക്ക് എത്ര പലിശ ലഭിക്കും?

പോസ്റ്റ് ഓഫീസിൽ തുറക്കുന്ന ഒരു ആർഡി അക്കൗണ്ട് 5 വർഷത്തേക്കാണ്. നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് ഓരോ പാദത്തിലും (വാർഷിക നിരക്കിൽ) പലിശ കണക്കാക്കുന്നു. തുടർന്ന് ഓരോ പാദത്തിന്റെ അവസാനത്തിലും ഇത് നിങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടുപലിശ സഹിതം ചേർക്കും. നിലവിൽ ആർഡി സ്കീമിന് 5.8 ശതമാനം പലിശയാണ് നൽകുന്നത്. 

10,000 രൂപ നിക്ഷേപിച്ചാൽ, 16 ലക്ഷം

 10,000 രൂപ എല്ലാ മാസവും നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 16 ലക്ഷത്തിൽ കൂടുതൽ 10 വർഷം കഴിയുമ്പോൾ ലഭിക്കും തുക ലഭിക്കും, നിങ്ങൾ എല്ലാ മാസവും 10,000 രൂപ വീതം പോസ്റ്റ് ഓഫീസ് RD സ്കീമിൽ, അതും 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 16,26,476 ലക്ഷം രൂപ ലഭിക്കും.

ALSO READ: Fixed Deposits in PNB: സ്ഥിരനിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

ആർഡി തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത്

നിങ്ങൾ കൃത്യസമയത്ത് നിങ്ങളുടെ ഗഡു നിക്ഷേപിച്ചില്ലെങ്കിൽ ചിലപ്പോൾ പിഴ അടയ്‌ക്കേണ്ടിവരും. ഇൻസ്‌റ്റാൾമെന്റിൽ കാലതാമസം വരുത്തിയാൽ എല്ലാ മാസവും ഒരു ശതമാനം വീതവും പിഴ അടയക്കണം. ഇതോടൊപ്പം തുടർച്ചയായി 4 തവണകൾ നിക്ഷേപിച്ചില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News