Thiruvananthapuram : രണ്ടാം പിണറായി വിജയൻ സർക്കാർ (Second Pinarayi Vijayan Government) 20-ാം തിയതി വ്യാഴാഴ്ച സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ (Oath Ceremony) 500 പേർ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ചടങ്ങിൽ നിലവിലെ സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്നരക്കാണ് ചടങ്ങ്. പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ നടത്തി അധികാരം ഏൽക്കും.


ALSO READ : 21 അം​ഗങ്ങളുള്ള മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനം, മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും: എ വിജയരാഘവൻ


1000 പേർക്കുള്ള ഇരിപ്പിടം സൗകര്യം ഉറപ്പാക്കും. 500 പേർക്കാണ് പ്രവേശന അനുമതി. എല്ലാവർക്കും പ്രേവശന അനുമതി നിർബന്ധമാണ്. വേദിയും ചടങ്ങിലെ മറ്റ് സൗകര്യം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഒരുക്കുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.


ALSO READ : #TakeOathOnline : സത്യപ്രതിജ്ഞ ഓൺലൈനിലൂടെ സംഘടിപ്പിക്കൂ, അഘോഷപൂർവമായി നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ


പരിപാടിയിൽ സംബന്ധുക്കുന്നവർ രണ്ട് മാസ്കുകൾ നിർബന്ധമാണ്. പരിപാടിക്ക് സംബന്ധിക്കുവാൻ ദൂരത്ത് നിന്ന് വരുന്നവർക്ക് യാത്ര പാസ് നിർബന്ധമാണ്.


21 അം​ഗങ്ങളുള്ള സർക്കാർ രൂപീകരിക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനമായതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺ​ഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ  രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കേരള കോൺ​ഗ്രസും ഐഎൻഎലും ആദ്യ ടേം, തുടർന്ന് കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ് എന്നിവ രണ്ടാം ടേമിലും മന്ത്രിസ്ഥാനം വഹിക്കുമെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.


ALSO READ : മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് : എൽഡിഎഫിൽ അഭിപ്രായ ഭിന്നത, ചടങ്ങ് ആഘോഷമാക്കരുതെന്ന് സിപിഐ നേതാവ് ബിനോയി വിശ്വം


സ്പീക്കർ സ്ഥാനം സിപിഎമ്മിനാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്ക്. ചീഫ് വിപ്പ് കേരള കോൺ​ഗ്രസ് എമ്മിന് എന്നിങ്ങനെയാണ് തീരുമാനങ്ങൾ. വിവിധ മന്ത്രിമാർ വഹിക്കുന്ന വകുപ്പുകൾ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. ഇതിനായി എൽഡിഎഫ്, മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക