തിരുവനന്തപുരം:  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാലിനു വേണ്ടി നിയമസഭയിൽ മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ മറുപടി. സംസ്ഥാനത്തിൻ്റെ മൊത്തം കടബാധ്യത 3,32, 291 കോടിയാണെന്ന് കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 2010 നു ശേഷം അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യത 100 % വർധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. നികുതി പിരിവ് കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  അതേസമയം ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ സർക്കാർ സിൽവർ ലൈനിൽ നിന്നും പിന്നോട്ടു പോകാൻ തയ്യാറുണ്ടോയെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. 


ALSO READ: Kerala Assembly: നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വിശദീകരണവുമായി സ്പീക്കർ


വികസന പദ്ധതികളിൽ നിന്നും പിന്നോട്ടു പോകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.  നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി ചോദ്യോത്തര വേളയിൽ മറുപടി നൽകി.


നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം  മാധ്യമങ്ങൾക്ക് വലിയ തോതിലുള്ള വിലക്കാണ് ഏർപ്പെടുത്തിയിരുന്നു എന്ന സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ  രം​ഗത്തെത്തിയിരുന്നു. വാച്ച് ആന്റ് ​വാർഡിന് സംഭവിച്ച പിശകാണ് മാധ്യമങ്ങൾക്ക് വിലക്ക് വന്നതെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. സഭയിൽ മാത്രമല്ല മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ ഓഫീസിലേക്ക് പോകാനും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 


മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു. പിആർഡി ഔട്ട് മാത്രമാണ് മാധ്യമങ്ങൾക്ക് നൽകിയിരുന്നത്. അതിലും സഭയ്ക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങൾ പിആർഡി നൽകിയിട്ടില്ല. ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ് നൽകിയിട്ടുണ്ടായിരുന്നത്. 


നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായെത്തിയിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം പ്രതിപക്ഷം അത് നിരസിച്ചു. തുടർന്ന് സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ താൽകാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.