Thiruvananthapuram : സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പടെ 32 തദ്ദേശഭരണ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. അന്നുമുതൽ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിൻവലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.


ALSO READ : Kerala Local Body Election Results 2020: പ്രതീക്ഷിച്ച വിജയം; ജനങ്ങൾ സർക്കാരിനൊപ്പം: കെ കെ ശൈലജ


ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ - തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, പേര് ക്രമത്തിൽ.


തിരുവനന്തപുരം-  തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, 90. വെട്ടുകാട്; ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്‌ക്കോട്; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തൻകോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്


കൊല്ലം-  ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര


ആലപ്പുഴ-  ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂർ


കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂർ സെൻട്രൽ


ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി


എറണാകുളം- കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, 63. ഗാന്ധിനഗർ; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ


തൃശൂർ- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്


ALSO READ : Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്


പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂർ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കിൽമട; എരുമയൂർ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, 08. കർക്കിടകച്ചാൽ


മലപ്പുറം-  പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കൽ; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്


കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നൻമണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്


കണ്ണൂർ- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്


കാസർഗോഡ് - കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക