Kerala Local Body Election Results 2020: തിരുവനന്തപുരം കോര്‍പറേഷനില്‍ (Thiruvananthapuram Corporation) 20 ഇടത്ത് എല്‍ഡിഎഫും (LDF) മൂന്നിടത്ത് യുഡിഎഫും (UDF) 12 ഇടത്ത് എന്‍ഡിഎയും (NDA)ലീഡ് ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് (Thiruvananthapuram) എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം, തമ്പാനൂര്‍ എന്നിവയാണ്. 


Also read: Kerala Local Body Election Results 2020: കൊച്ചിയിൽ മേയർ സ്ഥാനാർത്ഥി തോറ്റു; LDF ന് വിജയം 


എന്‍ഡിഎ (NDA) ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ശ്രീകാര്യം, ചെറുവയ്ക്കല്‍, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, തുരുത്തുമൂല, നെട്ടയം, പുന്നയ്ക്കാമുഗള്‍, പാപ്പനംകോട്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്ഠേശ്വരം എന്നിവയാണ്. 


യുഡിഎഫ് (UDF) ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ കുന്നുകുഴി, ബീമാപള്ളി, മുല്ലൂര്‍ എന്നിവടങ്ങളാണ്.  സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്തെ ആശങ്കളൊക്കെ കാറ്റിൽ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാർ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്.  ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152  ബ്ലോക്ക് പ‍ഞ്ചായത്തുകള്‍,  14 ജില്ലാ പഞ്ചായത്തുകൾ,  86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ്.