Kerala Local Body Election Results 2020: കൊച്ചിയിൽ മേയർ സ്ഥാനാർത്ഥി തോറ്റു; LDF ന് വിജയം
ഒരേ ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി എം. അനിൽകുമാറാണ് വിജയിച്ചത്.
Kerala Local Body Election Results 2020: കൊച്ചി കോര്‍പറേഷനിൽ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എൻ. വേണുഗോപാൽ (N.Venugopal) തോറ്റു. ഒരേ ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി എം. അനിൽകുമാറാണ് വിജയിച്ചത്.
കൊച്ചി കോര്‍പറേഷനില്‍ (Kochi Corporation) യുഡിഎഫ് മുന്നേറുമ്പോഴാണ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റത്. കൊച്ചി കോര്‍പറേഷനില്‍ 6 ഇടങ്ങളില്‍ എല്‍ഡിഎഫും (LDF) 6 ഇടങ്ങളിൽ യുഡിഎഫും (UDF) ബിജെപി (BJP) നാലിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്‍പറേഷന്‍. എന്നാൽ ഇപ്പോൾ ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. കൂടാതെ ബിജെപി തങ്ങളുടെ സാധ്യതകളും കാണിക്കുന്നുണ്ട്.
Also read: Kerala Local Body Election Results 2020: പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് എൽഡിഎഫിന്
നിലവിലെ ലീഡ് നിലയനുസരിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് (UDF) മുന്നേറ്റം. 25 ഇടത്ത് യുഡിഎഫും, 22 ഇടത്ത് എല്‍ഡിഎഫും മുന്നേറുന്നു. നാല് ഇടങ്ങളില്‍ ബിജെപിയും മുന്നേറുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഗ്രാമപഞ്ചായത്തില്‍ നടക്കുന്നത്. 49 ഇടത്ത് യുഡിഎഫും 45 ഇടത്തും എല്‍ഡിഎഫുമാണ് മുന്നേറുന്നത്.