Kerala Local Body Election Results 2020: തൃശൂർ കോർപ്പറേഷനിലും ചങ്ങനാശ്ശേരിയിലും NDA ക്ക് മുന്നേറ്റം

പന്തളം മുൻസിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എൻഡിഎ സ്ഥാനാർത്ഥി പ്രസന്ന കുമാരി മുന്നേറുന്നുവെന്നാണ് സൂചന.  

Written by - Zee Malayalam News Desk | Last Updated : Dec 18, 2020, 10:21 AM IST
  • പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ തൃശൂർ കോർപ്പറേഷനിൽ രണ്ടിടത്ത് എൻഡിഎ ലീഡ് മുന്നേറുന്നു.
  • ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.
Kerala Local Body Election Results 2020: തൃശൂർ കോർപ്പറേഷനിലും ചങ്ങനാശ്ശേരിയിലും NDA ക്ക് മുന്നേറ്റം

Kerala Local Body Election Results 2020: പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ തൃശൂർ കോർപ്പറേഷനിൽ രണ്ടിടത്ത് എൻഡിഎ (NDA) ലീഡ് നേടുന്നു. പന്തളം മുൻസിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എൻഡിഎ സ്ഥാനാർത്ഥി പ്രസന്ന കുമാരി മുന്നേറുന്നുവെന്നാണ് സൂചന.

Also read: Kerala Local Body Election Results 2020: പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് എൽഡിഎഫിന്  

ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് (LDF Leading) ചെയ്യുന്നത്. അതുപോലെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലാ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫിനാണ് ലീഡ് എന്നാണ് റിപ്പോർട്ട് . പക്ഷേ ഈ പ്രദേശങ്ങൾ ഒഴിച്ചു നിർത്തിയാൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ മുന്നേറി നിൽക്കുന്നത് എൽഡിഎഫിനാണ്.  

Also read: Kerala Local Body Election Results 2020: മലപ്പുറത്തിനും കോഴിക്കോടിനും പിന്നാലെ കാസര്‍ഗോഡും നിരോധനാജ്ഞ  

സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് (Postal votes) എണ്ണിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്തെ ആശങ്കളൊക്കെ കാറ്റിൽ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാർ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്.  ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152  ബ്ലോക്ക് പ‍ഞ്ചായത്തുകള്‍,  14 ജില്ലാ പഞ്ചായത്തുകൾ,  86 മൂന്നിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ്. 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News