Breaking : Kerala Lockdown : സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി; മെയ് 30 വരെയാണ് നീട്ടിയിരിക്കുന്നത്
കോവിഡ് രോഗബാധ അതിരൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി
Thiruvananthapuram: കോവിഡ് രോഗബാധ അതിരൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. മെയ് 30 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. നിയത്രണങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് ലോക്ഡൗൺ നീട്ടുന്നത്. കേരളത്തിൽ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 29,673 പേർക്കാണ്. മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഒഴിവാക്കിയിട്ടുള്ളത്. മെയ് 21 മുതൽ ഈ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടായിരിക്കില്ല. അതെ സമയം കോവിഡ് (Covid 19) രൂക്ഷമായി തന്നെ തുടര്ന്ന് സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.
ALSO READ: വാക്സിൻ വിതരണ നയം: ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
കോവിഡ് രോഗബാധയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും സംസ്ഥാനത്ത് നേരിയ ഇടിവ് വന്നിട്ടുണ്ട്. അതേസമയം കോവിഡ് രോഗബാധ മൂലം മരണപെടുന്നവരുടെ എണ്ണം ദനം പ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 142 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്.
ALSO READ: ഈ ദിനം മറക്കില്ല, ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ
ഇതേ സമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വൈറ്റ് ഫംഗസ് ബാധയും വൻ തോതിൽ ആശങ്കയുണ്ടാക്കി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മലപ്പുറത്തും കൊല്ലം ജില്ലയിലെ പൂയപ്പള്ളിയിലും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഫംഗസ് ബാധയെ തുടർന്ന് ഒരാളുടെ കണ്ണ് നീക്കം ചെയുകയും ചെയ്‌തു.
ബ്ലാക്ക് ഫംഗസ് (Black Fungus) അല്ലെങ്കിൽ മുക്കോർമയ്‌ക്കോസിസ് രാജ്യത്ത് ഭീതി പടർത്തി കൊണ്ടിരിക്കുന്നതിനിടയിൽ കൂടുതൽ അപകടകാരിയായ വൈറ്റ് ഫംഗസ് (White Fungus) ബാധ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബിഹാറിലാണ് വൈറ്റ് ഫംഗസ് ബാധ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ഫംഗസ് ബാധ ശ്വാസകോശത്തെ കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കും എന്നതാണ് ആശങ്കപൂർണായ വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...