Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

ഈ ഫംഗസ് ബാധ ശ്വാസകോശത്തെ കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കും എന്നതാണ് ആശങ്കപൂർണായ വസ്തുത.

Written by - Zee Malayalam News Desk | Last Updated : May 21, 2021, 04:22 PM IST
  • ബിഹാറിലാണ് വൈറ്റ് ഫംഗസ് ബാധ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • ഈ ഫംഗസ് ബാധ ശ്വാസകോശത്തെ കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കും എന്നതാണ് ആശങ്കപൂർണായ വസ്തുത.
  • ഇത് വരെ ബീഹാറിന്റെ തലസ്ഥാനമായ പാട്നയിൽ 4 പേർക്കാണ് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
  • പാറ്റ്ന മെഡിക്കൽ കോളേജിലെ ഡോ എസ് എൻ സിംഗ് നൽകുന്ന വിവരം അനുസരിച്ച് കൂടുതൽ രോഗികളിൽ വൈറ്റ് ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു;  വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

Patna: ബ്ലാക്ക് ഫംഗസ് (Black Fungus) അല്ലെങ്കിൽ മുക്കോർമയ്‌ക്കോസിസ് രാജ്യത്ത് ഭീതി പടർത്തി കൊണ്ടിരിക്കുന്നതിനിടയിൽ കൂടുതൽ അപകടകാരിയായ വൈറ്റ് ഫംഗസ് (White Fungus) ബാധ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തു. ബിഹാറിലാണ് വൈറ്റ് ഫംഗസ് ബാധ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ഫംഗസ് ബാധ ശ്വാസകോശത്തെ കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കും എന്നതാണ് ആശങ്കപൂർണായ വസ്തുത.

ഇത് വരെ ബീഹാറിന്റെ തലസ്ഥാനമായ പാട്നയിൽ 4 പേർക്കാണ് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പാറ്റ്ന മെഡിക്കൽ കോളേജിലെ ഡോ എസ് എൻ സിംഗ് നൽകുന്ന വിവരം അനുസരിച്ച് കൂടുതൽ രോഗികളിൽ വൈറ്റ് ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ALSO READ: Black Fungus : ബ്ലാക്ക് ഫംഗസ് Epidemic ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ

അദ്ദേഹം നൽകുന്ന വിവരം അനുസരിച്ച് പ്രമേഹ രോഗികൾ (Diabetics), എയിഡ്സ് രോഗികൾ, കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർക്കാണ് ഫംഗസ് ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യത. അതുകൂടാതെ കോവിഡ് രോഗബാധിതരിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധ കൊണ്ടും ഈ ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ALSO READ: COVID-19 Vaccine : സംസ്ഥാനങ്ങളുടെ പക്കൽ 2 കോടിയോളം കോവിഡ് 19 വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ

ഈ ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ കോവിഡ് രോഗബാധയ്ക്ക് സമാനമാണ്. ഇത് CT സ്കാനിലൂടെയും എക്സറേയിലൂടെയും കണ്ടെത്താൻ കഴിയുമെന്ന് ഡോക്ടർ പറഞ്ഞു. ഓക്സിജൻ സിലിണ്ടറിലെ ഹ്യൂമിഡിഫൈറിൽ ടേപ്പിലെ വെള്ളം ഉപയോഗിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകാറുണ്ട്.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ബ്ലാക്ക് ഫംഗസ് (Black Fungus) ബാധ സാംക്രമിക രോഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപൂർവവും എന്നാൽ അപകടകരവുമായ അണുബാധ ആയതിനാലാണ് എപിഡെമിക്ക് ഡിസീസ് ആക്ട് പ്രകാരം ബ്ലാക്ക് ഫംഗസ് സാംക്രമിക രോഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.

ALSO READ: Oxygen Recycling: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യയുമായി നാവികസേന

മഹാരാഷ്ട്രയിൽ ഇതുവരെ 1500 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുകയും 90 പേർ രോഗബാധ മൂലം മരണപെടുകയും ചെയ്‌തു. രാജസ്ഥാനും തെലങ്കാനയും ഇതിനോടകം തന്നെ ബ്ലാക്ക് ഫംഗസ് ബാധ സാക്രമിക രോഗമായി പ്രഖ്യാപിച്ച് കഴിഞ്ഞു. തമിഴ് നാട്ടിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 9 കേസുകളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News