Thiruvananthapuram : കേരളത്തിൽ ലോക്ഡൗൺ (Lockdown) ജൂൺ ഒൻപതു വരെ നീട്ടിയെങ്കിൽ ചില മേഖലകളിൽ സർക്കാർ നിയന്ത്രണങ്ങൾക്ക് ഇളവ് രേഖപ്പെടുത്തി. പൊതുവെയുള്ള കോവിഡ് വ്യാപനം കുറയുന്നു സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗണിൽ ഇളവുകൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഇന്ന് കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
.
ലോക്ഡൗൺ ഇളവുകൾ ഇങ്ങനെയാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

കയർ, കശുവണ്ടി മുതലായവ ഉൾപ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളിൽ 50 ശതമാനം വരെ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം.


വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങൾ/കടകൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5.00 മണി വരെ തുറന്നു പ്രവർത്തിക്കാം.


ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തന്നെ തുടരും. സമയം വൈകിട്ട് അഞ്ചു മണി വരെ ആക്കി ദീർഘിപ്പിച്ചു.


വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയിൽ, സ്വർണ്ണം, പാദരക്ഷ എന്നിവയുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മണി വരെ തുറന്നു പ്രവർത്തിക്കാം.


ALSO READ : Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ


കള്ളുഷാപ്പുകളിൽ കള്ള് പാഴ്സലായി നൽകാൻ അനുമതി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകണം പ്രവർത്തിക്കേണ്ടത്. 


പാഴ് വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകി അത് മാറ്റാൻ അനുവദിക്കും.


RD കളക്ഷൻ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസിൽ കാശടക്കാൻ ആഴ്ചയിൽ രണ്ടു ദിവസം അനുമതി നൽകും. 


വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ വണ്ടികൾ ഓടിക്കും.


നിയമന ഉത്തരവ് ലഭിച്ചവർ ഓഫീസുകളിൽ ജോയിൻ ചെയ്യാൻ കാത്തു നിൽക്കുന്നുണ്ട്. ഇപ്പോൾ ഓഫീസുകൾ പ്രവർത്തിക്കുന്നവർക്ക് ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകും


ALSO READ : Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും


ലോക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിൽ താഴെ കൊണ്ടുവരിക എന്നതായിരുന്നു. ഇന്നലെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷമാക്കി കുറയ്ക്കാൻ സാധിച്ചു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്.


തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയിൽ ടിപിആർ 17.25 ശതമാനമായി കുറഞ്ഞു. അതിനാൽ ഇന്ന് മുതൽ മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒഴുവാക്കി. 


ALSO READ : ക്വാറന്റീനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വീടുകളിൽ റേഷൻ എത്തിക്കും


മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ) 23ന് 31.53 ശതമാനത്തിലേക്ക് ഉയർന്നിരുന്നത്. ഇപ്പോൾ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് മെയ് 30 മുതൽ മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. അവിടെ ലോക്ക്ഡൗൺ തുടരുമെന്നും. കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.