Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും

അന്തിമ തീരുമാനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി അറിയിക്കും. വ്യവസായ ശാലകൾ തുറക്കാനായേക്കും,മദ്യശാലകൾ ഉടൻ തുറക്കാനാവില്ലെന്നാണ് തീരുമാനം.

Written by - Zee Malayalam News Desk | Last Updated : May 29, 2021, 01:21 PM IST
  • അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും
Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും

Trivandrum: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും.  ഉന്നതതല യോ​ഗത്തിലാണ് ഇൗ തീരുമാനം അന്തിമ തീരുമാനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി അറിയിക്കും. വ്യവസായ ശാലകൾ തുറക്കാനായേക്കും,മദ്യശാലകൾ ഉടൻ തുറക്കാനാവില്ലെന്നാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങൾ ഫലപ്രദമാകു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.  കേന്ദ്രസര്‍ക്കാരും ഇതേ നിര്‍ദേശം നല്‍കിയിരിക്കുന്നു. എല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് സൂചന.

ALSO READ: India Covid Update: രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന തോതിൽ,രാജ്യത്തിന് ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ

16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടി പി ആര്‍ കൂടുതലാണ്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത.

വാക്സിനേഷൻ പ്രക്രിയ കൂടി ഇതിന് ആനുപാതികമാക്കിയാൽ മാത്രംമെ ഇത് ഫലപ്രദമാകു. അത് കൊണ്ട് തന്നെ കൂടുതൽ വാക്സിൻ എത്തിക്കാനാണ് ശ്രമം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News