Kerala Lockdown Guideline : ലോക്ഡൗണ്‍ മാർഗരേഖകളിൽ മാറ്റം, ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വൈകിട്ട് 7.30 വരെ മാത്രം
ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ മാത്രമെ പാഴ്സൽ സർവീസും ഹോം ഡലവറിയും അനുവദിക്കുള്ളു. നേരത്തെ കടകളുടെ പ്രവർത്തനമായിരുന്നു വൈകിട്ട് ഏഴു വരെ നിശ്ചിയിച്ചിരുന്നത്.
Thiruvananthapuram : സംസ്ഥാനത്തെ ഇന്നുമുതല്‍ ആരംഭിക്കുന്ന ലോക്ഡൗണിന്റെ (Kerala Lockdown) മാഗരേഖകളിൽ മാറ്റം വരുത്തി സർക്കാർ. ഹോട്ടുലകുളും മുഴുവൻ പ്രവർത്തന സമയം വൈകിട്ട് 7.30 വരെയാണ്. പാസ്പോർട്ട് (Passport) തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കില്ല.
ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30 വരെ മാത്രമെ പാഴ്സൽ സർവീസും ഹോം ഡലവറിയും അനുവദിക്കുള്ളു. നേരത്തെ കടകളുടെ പ്രവർത്തനമായിരുന്നു വൈകിട്ട് ഏഴു വരെ നിശ്ചിയിച്ചിരുന്നത്. കൂടാതെ ഗതാഗത വകുപ്പ്, വനിതാ ശിശു ക്ഷേമ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ലോക്ഡൗണില്‍ ഇളവ് നല്‍കിട്ടുണ്ട്.
ALSO READ : Kerala COVID Update : ഇന്ന് സംസ്ഥാനത്തെ കോവിഡ് കണക്കിൽ നേരിയ കുറവ്, ടെസ്റ്റ് പോസ്റ്റിവിറ്റി 26% മുകളിൽ
വിസ കോൺസുലാർ സർവീസുകൾ, റീജണൽ പാസ്പോർട്ട് ഓഫീസ്, കസ്റ്റംസ്, ഇഎസ്ഐ, പെട്രോനെറ്റ് എൽഎൻജി നോർക്ക എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ലോക്ഡൗണ്‍ ബാധകമല്ല.
ബാങ്കുകളുടെ മറ്റ് അംഗീകൃത ധനകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും പ്രവത്തനം ആഴ്ചയിൽ മൂന്ന് ദിവസമാക്കി ചുരുക്കി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. രോഗികളുടെ കൂട്ടരിപ്പുകാർക്ക് ആശുപത്രി രേഖകൾ കൈയ്യിൽ കരുതണം.
ALSO READ : Lockdown ഇളവുകൾ കുറയ്ക്കണമെന്ന് പൊലീസ്; ഇളവുകൾ നിരത്തിൽ സംഘർഷമുണ്ടാക്കുമെന്ന് വിശദീകരണം
കേരളത്തിലെ ലോക്ഡൗണ്‍ മാര്‍ഗരേഖകൾ ഇങ്ങനെയാണ് :
ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പട്ട കടകൾക്ക് വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. പരമാവധി വീടുകളിൽ സാധനമെത്തിക്കാൻ സൗകര്യം ഏർപ്പെടുത്തണം.
ചരക്കുവഹനങ്ങൾ തടയില്ല, അവശ്യവസ്തുക്കളും മരുന്ന മറ്റുമെത്തിക്കാൻ ഓട്ടോ, ടാക്സി എന്നിവ ഉപയോഗിക്കാം.
റെയിൽവെ വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. മെട്രൊ സർവീസ് നിർത്തിവെച്ചു. എയർപ്പോർട്ടിലും റെയിൽവെ സ്റ്റേഷനിലും ഓട്ടോ ടാക്സി സർവീസ് ലഭിക്കും.
മരുന്നും അവശ്യ സാധനങ്ങൾ വാങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
കോവിഡ് വാക്സിനേഷൻ എടുക്കാനായി സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കണം.
മഴക്കാലപൂർവ ശുചൂകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല.
ബാങ്കുകളുടെ മറ്റ് അംഗീകൃത ധനകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും പ്രവത്തനം ആഴ്ചയിൽ മൂന്ന് ദിവസമാക്കി ചുരുക്കി. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കും
ഐടി അനുബന്ധ സ്വകാര്യ സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാം.
ഹോം നഴ്സ് പാലിയേറ്റിവ് പ്രവർത്തകർക്ക് ജോലി സ്ഥലത്തേക്ക് പോവാൻ വിലക്കില്ല.
പമ്പുകൾക്കും കോൾഡ് സ്റ്റോറേജുകൾക്കും പ്രവർത്തിക്കാം.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ആരാധനയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല.
ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് വിലക്ക്.
അടിയന്തര പ്രധാനമില്ലാത്ത വാണിജ്യ വ്യവസായ സ്ഥാനങ്ങൾ അടച്ചിടും
കൃഷി സംബന്ധമായ എല്ലാ പ്രവർത്തികൾക്ക് അനുമതി. നിർമാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം. തൊഴിലുറപ്പ് ജോലിക്ക് വരുന്നവരെ 5 പേർ അടങ്ങുന്ന സംഘങ്ങളായി തിരിക്കണം.
വിവാഹത്തിന് 20 പേർക്കും, മരണാനന്തര ചടങ്ങൾക്കും 20 പേർക്കാണ് അനുമതി. വിവാഹത്തിനായി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. മരണാനന്തര ചടങ്ങുകൾക്ക് കോവിഡ് ജാഗ്രത പോർട്ടിലിൽ രജിസ്റ്റർ ചെയ്യണം.
വാഹനം, ഇലക്ട്രിക്കൽ റിപ്പയറിങിനും പ്ലംബിങ് സേവനങ്ങൾക്ക് തടസ്സമില്ല. ഇവയ്ക്കായി കടകളും തുറന്ന് പ്രവർത്തിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.