തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ക്ഡൗണിനായി (Lock Down) ഇറക്കിയ സർക്കാർ ഉത്തരവിൽ പൊലീസിന് അതൃപ്തി. ഇളവുകൾ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകൾ നൽകിയാൽ ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സഹകരണ സംഘങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതും നിർമ്മാണ മേഖലയിലെ ഇളവുകളുമെല്ലാം അപ്രായോഗിമാണെന്ന് പൊലീസ് (Police) വിലയിരുത്തുന്നു. നിർമ്മാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകൾ വീണ്ടും നിരത്തിൽ സംഘർഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു.
അതേസമയം, അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് സർക്കാർ നിർദേശം. ചരക്കുവാഹനങ്ങള്‍ തടയില്ല. ഭക്ഷ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എന്നാല്‍ എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണമെന്നും ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒരു മണിവരെ പ്രവര്‍ത്തിക്കാം. ഹോംനഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് പോവാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടും. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തും.
ALSO READ: Covid Updates: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും നാല് ലക്ഷം കടന്ന് കോവിഡ് രോഗബാധ
കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വിവാഹചടങ്ങുകളിൽ 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ. അത്യാവശ്യ ഉപകരണങ്ങൾ റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാം. ഇലക്ട്രിക്കല്‍, പ്ലംബിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമുണ്ടാകില്ല. കൊവിഡ് (Covid) വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ ആറഅ മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. പാൽ വിതരണം, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും. പ്രവർത്തന സമയവും മറ്റ് നിർദ്ദേശങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകിട്ടോടെ സർക്കാർ പുറത്തിറക്കും. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് 40,000 കടന്നിരുന്നു. അതീവ ഗുരുതര സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളിൽ ഐസിയും (ICU) കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.
ALSO READ: ഐ.സി.യുകളിൽ ഇടമില്ല,ഒാക്സിജൻ ബെഡ്ഡുകൾ കിട്ടാനില്ല: കേരളം അതീവ ഗുരുതരാവസ്ഥയിൽ
എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. കടകൾ അഞ്ച് മണിവരെയേ വർത്തിക്കാവൂവെന്നും കലക്ടർ എസ്. സുഹാസ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലായ എറണാകുളത്തെ 74 പഞ്ചായത്തുകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എറണാകുളം ജില്ലയിൽ ആകെയുള്ള 82 പഞ്ചായത്തുകളിൽ 74 എണ്ണവും കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും.
ചൂർണ്ണിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നിവിടങ്ങളിൽ സിഎഫ്എൽടിസികൾ ആരംഭിക്കും. ആശുപത്രികളിലേക്ക് ഓക്സിജൻ കൊണ്ടു പോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും സൈറണും ഏർപ്പെടുത്തും. കൂടാതെ ഷിപ്പ് യാർഡ്, ടെൽക്ക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് സിലിണ്ടറുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രി ഒപികളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും. കോവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തുകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.