Kerala Lottery: കേരള ഭാഗ്യക്കുറിയുടെ പേരില്‍ വീണ്ടും വ്യാജ ടിക്കറ്റ് വിൽപ്പന; നിരവധി പേർ തട്ടിപ്പിന് ഇരയായി
Fake Lottery Ticket: വ്യാജ ലോട്ടറി എടുത്തവർക്ക് ലോട്ടറിയടിച്ചെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വരെ വ്യാജ ഒപ്പുള്ള സര്‍ട്ടിഫിക്കറ്റാണ് തട്ടിപ്പുകാർ അയച്ചുകൊടുക്കുന്നത്. ആരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാപക തട്ടിപ്പ്. കേരള മെഗാ ലോട്ടറി എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് വ്യാജ ലോട്ടറി വിൽക്കുന്നത്. വ്യാജ ലോട്ടറി എടുത്തവർക്ക് ലോട്ടറിയടിച്ചെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വരെ വ്യാജ ഒപ്പുള്ള സര്‍ട്ടിഫിക്കറ്റാണ് തട്ടിപ്പുകാർ അയച്ചുകൊടുക്കുന്നത്.
ആരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. സമ്മാനം ലഭിച്ചവരുടെ പേരും ടിക്കറ്റിന്‍റെ നമ്പറും ഉൾപ്പെടെ കൊടുത്തിട്ടുണ്ട്. ലോട്ടറിയുടെ സമ്മാനഘടനയും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. മെസേജ് വഴിയാണ് തട്ടിപ്പുകാർ ഇരകളെ ആകര്‍ഷിക്കുന്നത്. സംസ്ഥാനഭാഗ്യക്കുറിയോട് സാദൃശ്യമുള്ള ടിക്കറ്റുകളുടെ ഫോട്ടോ വച്ചാണ് വ്യാജ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
ടിക്കറ്റിന്റെ വിലയിലും മാറ്റമില്ല. സമ്മാനം അടിച്ചതായി സന്ദേശം അയച്ച് സമ്മാനത്തുക കിട്ടണമെങ്കില്‍ ഓഫീസ് ചെലവിന് പണം അടയ്ക്കണമെന്ന് നിര്‍ദേശം നൽകിയും തട്ടിപ്പ് നടത്തുന്നുണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടേതെന്ന പേരിൽ വിൽക്കുന്ന വ്യാജ ലോട്ടറി ടിക്കറ്റെടുത്ത് നിരവധി പേര്‍ തട്ടിപ്പിനിരയായെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...