തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ച എഐ ക്യാമറയില്‍ പണി കിട്ടി യുവാവ്. ഇടുക്കി സ്വദേശിയായ 32-കാരനാണ് എം.വി.ഡിയുടെ നോട്ടീസില്‍ ജീവിതം നഷ്ടപ്പെട്ടത്. ഹെല്‍മെറ്റില്ലാതെ തിരുവനന്തപുരത്ത് റോഡിലൂടെ ഒരു യുവതിക്കൊപ്പം യുവാവ് യാത്ര ചെയ്യുന്നതിന്റെ ഫോട്ടോ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അയച്ചത് അയാളുടെ ഭാര്യയുടെ ഫോണിലേക്ക്്. ഇതോടെ വീട്ടില്‍ കലഹവും ആരംഭിച്ചു. യുവാവിനെതിരായി ഭാര്യയുടെ പരാതിയില്‍ മറ്റൊരു കേസും വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍ 15-ന് ഇയാള്‍ മറ്റൊരു യുവതിക്കൊപ്പം തിരുവനന്തപുരം നഗരത്തിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് വാഹനത്തിന്റെ ആര്‍.സി. ഓണറായ ഭാര്യയുടെ ഫോണിലേക്ക് എം.വി.ഡി. അയച്ചത്. നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ചിത്രം കണ്ട് കൂടെയുണ്ടായിരുന്ന യുവതിയാരാണെന്ന് ഭാര്യ ഭര്‍ത്താവിനെ ചോദ്യംചെയ്തു. എന്നാല്‍, അപരിചിതയായ യുവതിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നുവെന്ന് യുവാവ് മറുപടി നല്‍കിയത്. തുണിക്കടയിലെ ജീവനക്കാരനാണ് ഇയാള്‍.


ALSO READ: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


ചിത്രത്തെച്ചൊല്ലി യുവാവും ഭാര്യയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് തന്നേയും മൂന്ന് വയസുകാരിയായ മകളേയും മര്‍ദിച്ചുവെന്ന് കാണിച്ച് ഭാര്യ കരമന പോലീസില്‍ യുവാവിനെതിരേ പരാതി നല്‍കി. മേയ് അഞ്ചിനാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.ഈ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി ഇയാള്‍ക്കെതിരെ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 321, 341, 294 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 75-ാം വകുപ്പും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.