Rain Alert: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Rain Alert In Kerala: വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന അതി തീവ്ര ന്യൂന മർദ്ദം  ഇന്ന് ( മെയ്‌ 10)  രാത്രിയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 10, 2023, 05:43 PM IST
  • ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നുന്നതിനാൽ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്
  • അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല
Rain Alert: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മെയ്‌10, 11 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു.  വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന അതി തീവ്ര ന്യൂന മർദ്ദം  ഇന്ന് ( മെയ്‌ 10)  രാത്രിയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുടർന്ന് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ്‌ 11 രാവിലെയോടെ തീവ്രചുഴലിക്കാറ്റായും മെയ്‌ 11ന്  അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മെയ്‌ 12ന്  രാവിലെ വടക്ക് - വടക്ക് കിഴക്ക് ദിശ മാറി മെയ്‌ പതിമൂന്നോടെ ശക്തി കുറയാൻ സാധ്യത. മെയ്‌ 14ന്  രാവിലെ ബം​ഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാൻമറിലെ ക്യാക്പ്യുവിനും ഇടയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ALSO READ: Cyclone Mocha: സംസ്ഥാനത്ത് മഴ തുടരും; ബം​ഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം, അടുത്ത മണിക്കൂറുകളിൽ മോഖ ചുഴലിക്കാറ്റാകും

ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നുന്നതിനാൽ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂന മർദം രൂപപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News