Kerala Monkeypox Death : തൃശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്സ് തന്നെ; രാജ്യത്തെ ആദ്യ വാനരവസൂരി മരണം
Monkeypox Death Update : യുഎഇയിൽ വെച്ചാണ് യുവാവിന് രോഗബാധിച്ചതിന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. യുഎഇയിൽ റാസൽഖൈമയിൽ ജോലി ചെയ്തിരുന്ന യുവാവ് ജൂലൈ 21നാണ് നാട്ടിലെത്തുന്നത്.
Kerala Monkeypox Death News : തൃശൂർ സ്വദേശിയായ 22 കാരന്റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സ്ഥിരീകരിച്ച് പൂണെ വൈറോളജി ലാബ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മങ്കിപോക്സ് മരണമാണ്. യുഎഇയിൽ വെച്ചാണ് യുവാവിന് രോഗബാധിച്ചതിന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. യുഎഇയിൽ റാസൽഖൈമയിൽ ജോലി ചെയ്തിരുന്ന യുവാവ് ജൂലൈ 21നാണ് നാട്ടിലെത്തുന്നത്.
ജൂലൈ 27ന് കുഴഞ്ഞ വീണ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 30ന് യുവാവ് മരണമടയുകയും ചെയ്തു. ജൂലൈ 21ന് കരിപ്പൂരിലെത്തിയ യുവാവിനെ ഉമ്മയും സഹോദരിയും സുഹൃത്തും ചേർന്നാണ് വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. തുടർന്ന് നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം പന്ത് കളിക്കുകയും ചെയ്തു. യുവാവുമായി ബന്ധപ്പെട്ട വിശദമായ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിദേശത്ത് വെച്ച് യുവാവിന്റെ മങ്കിപോക്സ് പരിശോധന ഫലം പോസീറ്റിവായ റിപ്പോർട്ട് ബന്ധുക്കൾ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുന്നത്. യുവാവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. എന്തുകൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയത് തുടങ്ങിയവ അന്വേഷണ സംഘം പരിശോധിക്കുമെന്ന് വീണ ജോർജ് കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്തിരുന്നു.
എന്താണ് മങ്കിപോക്സ്? ലക്ഷണങ്ങൾ എന്തെല്ലാം?
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങളിലൊന്നാണ് മങ്കിപോക്‌സ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം വഴി രോഗം മനുഷ്യരിലെത്തും. ഈ മൃഗങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലേക്കെത്താം. വെസ്റ്റ് ആഫ്രിക്ക, സെൻട്രൽ ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന കുരങ്ങുകൾ, അണ്ണാൻ, ചിലയിനം എലികൾ തുടങ്ങിയവയിലെല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓർത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.
ALSO READ : Kerala Monkeypox Virus: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപന ശേഷിയില്ല
പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയാണ് മങ്കിപോക്‌സിന്റെ പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം ചർമ്മത്തിൽ ചിക്കൻ പോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ രൂപപ്പെടും. ഇ കുമിളകൾ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ ശരീരത്ത് കുമിളകൾ കണ്ടാൽ അത് കുരങ്ങുപനിയുടെ ലക്ഷണമായി തന്നെ കണക്കാക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.