Monkeypox : തൃശൂരിൽ മരിച്ച യുവാവിന് നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു; സംഭവത്തിൽ ഉന്നതതല അന്വേഷണം: ആരോഗ്യമന്ത്രി

Kerala Monkeypox Updates യുവാവിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു. യുവാവിന്റെ സാമ്പിൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 05:50 PM IST
  • എന്നാൽ മരണം മങ്കിപോക്സ് മൂലം സാധാരണ മരണം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും മരണകാരണം കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
  • യുവാവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
  • കഴിഞ്ഞ ദിവസമാണ് വിദേശത്ത് വെച്ച് യുവാവിന്റെ മങ്കിപോക്സ് പരിശോധന ഫലം പോസീറ്റിവായ റിപ്പോർട്ട് ബന്ധുക്കൾ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുന്നത്.
  • യുവാവിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു.
Monkeypox : തൃശൂരിൽ മരിച്ച യുവാവിന് നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു; സംഭവത്തിൽ ഉന്നതതല അന്വേഷണം: ആരോഗ്യമന്ത്രി

പത്തനംതിട്ട : തൃശൂരിൽ വാനരവസൂരി ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. എന്നാൽ മരണം മങ്കിപോക്സ് മൂലം സാധാരണ മരണം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും മരണകാരണം കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യുവാവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് വിദേശത്ത് വെച്ച് യുവാവിന്റെ മങ്കിപോക്സ് പരിശോധന ഫലം പോസീറ്റിവായ റിപ്പോർട്ട്  ബന്ധുക്കൾ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുന്നത്. യുവാവിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു. യുവാവിന്റെ സാമ്പിൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി അറിയിച്ചു.

ALSO READ : Monkeypox: സ്പെയിനിൽ ആദ്യ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തു; മങ്കിപോക്സ് ​ഗുരുതരമാകുന്നോ? ഭയക്കേണ്ടതുണ്ടോ?

ജൂലൈ 21നാണ് ചാവക്കാട് സ്വദേശിയായ യുവാവ് നാട്ടിലെത്തുന്നത്. എന്നാൽ ചികിത്സ തേടിയത് ജൂലൈ 27ന്. എന്തുകൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയത് തുടങ്ങിയവ അന്വേഷണ സംഘം പരിശോധിക്കുമെന്ന് വീണ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം മറ്റ് വാനരവസൂരി കേസുകളിൽ രോഗബാധിതരുമായി ഇടപ്പെട്ടവരിലേക്ക് മങ്കിപോക്സ് വ്യപിച്ചിട്ടില്ലയെന്നത് ആശ്വാസകരണ്. വാനരവസൂരിക്ക് വ്യാപനശേഷി കുറവാണെന്നും നിലവിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി വ്യക്തമാക്കി. 

ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ഇന്നലെ മരിച്ചത്. ജൂലൈ 21ന് യുഎഇയിൽ നിന്നെത്തിയ ഇയാൾ രോ​ഗലക്ഷണങ്ങൾ കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ : Kerala Monkeypox Virus: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപന ശേഷിയില്ല

എന്താണ് മങ്കിപോക്സ്? ലക്ഷണങ്ങൾ എന്തെല്ലാം?

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങളിലൊന്നാണ് മങ്കിപോക്‌സ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം വഴി രോഗം മനുഷ്യരിലെത്തും. ഈ മൃഗങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലേക്കെത്താം. വെസ്റ്റ് ആഫ്രിക്ക, സെൻട്രൽ ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന കുരങ്ങുകൾ, അണ്ണാൻ, ചിലയിനം എലികൾ തുടങ്ങിയവയിലെല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓർത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.

പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയാണ് മങ്കിപോക്‌സിന്റെ പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം ചർമ്മത്തിൽ ചിക്കൻ പോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ രൂപപ്പെടും. ഇ കുമിളകൾ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ ശരീരത്ത് കുമിളകൾ കണ്ടാൽ അത് കുരങ്ങുപനിയുടെ ലക്ഷണമായി തന്നെ കണക്കാക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News