തിരുവനന്തപുരം:  നർകോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് വിവാദം കത്തിക്കയറുന്നതിനിടയിൽ വിഷയത്തിലെ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കും. പാല ബിഷപ്പ് മാർ ജോസഫ് (Mar Joseph Kallarangatt) കല്ലറങ്ങാട്ട് ഉയർത്തി നർകോട്ടിക് ജിഹാദ് വിവാദം ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചു കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും പിണറായി നിലപാട് വ്യക്തമാക്കുന്നത്. ബിഷപ്പിന്റെ പ്രസ്താവനകളും തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉടലെടുത്ത വിദ്വേഷ പ്രചാരണങ്ങളും പാർട്ടി ചർച്ച ചെയ്തേക്കും. കോൺഗ്രസ്സിൽ നിന്നടക്കം നിരവധി നേതാക്കളാണ് സി.പി.എമ്മിലേക്ക് എത്തുന്നത്. ഇവരെ എങ്ങിനെ പാർട്ടിയിൽ നിർത്താം കൊടുക്കേണ്ട സ്ഥാനമാനങ്ങൾ അടക്കം ചർച്ചയാവും.


Also Read: ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല; എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ? തുറന്നടിച്ച് Suresh Gopi 


ഇങ്ങിനെ എത്തുന്ന നേതാക്കൾക്ക് മികച്ച സ്ഥാനങ്ങൾ നൽകി പാർട്ടിയിലേക്ക് കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം സി.പി.എമ്മിൻറെ ചർച്ചകൾ നടക്കുന്നത്. അതിനിടയിൽ തെരഞ്ഞെടുപ്പ് അവലോകനങ്ങളും  തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കവും ഇടതുമുന്നണിക്ക് തലവേദനയാണ്. ഇതും  സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യാനാണ് സൂചന.


നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ  ഇതുവരെ സി.പി.എം ജില്ലാ കമ്മിറ്റികളിൽ കൈക്കൊണ്ട നടപടികൾ, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കൾ റിപ്പോർട്ട് ചെയ്യും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി സുധാകരനെതിരായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ല. ഒന്നുകിൽ സുധാകരന് ഒരു താക്കീത് നൽകാനോ അല്ലെങ്കിൽ അച്ചടക്ക നടപടിയിലോ ഒതുക്കിയേക്കാം.


Also Read: Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത


 

 

കേരളത്തിൽ വളരെ ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ നാര്‍കോട്ടിക്‌ ജിഹാദ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റ പരാമര്‍ശം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.