ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല; എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ? തുറന്നടിച്ച് Suresh Gopi

സുരേഷ്‌ഗോപി എംപി (Suresh Gopi MP) പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തുകയും നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 11:16 AM IST
  • ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല
  • എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ?
  • രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്
ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല; എംപിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ? തുറന്നടിച്ച് Suresh Gopi

പാല: സുരേഷ്‌ഗോപി എംപി (Suresh Gopi MP) പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തുകയും നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

ബിഷപ്പ് ഹൗസിൽ വച്ചായിരുന്നു സുരേഷ് ഗോപി (Suresh Gopi) കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി ബിഷപ്പ് സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ് അല്ലാതെ ഒരു മതത്തിനെതിരെയല്ലയെന്നും വ്യക്തമാക്കി. 

Also Read: Narcotic Jihad: ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി

അദ്ദേഹം ഒരു മതത്തേയും (Narcotic Jihad) പരാമർശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബിഷപ്പിന്റെ വാക്കുകൾ ഒരു മതത്തിന് എതിരെയാണെന്ന് പറയുന്നത് ശരിയല്ലയെന്നും ഭീകരവാദത്തിന് എതിരെ സംസാരിച്ചാൽ ഒരു വിഭാഗത്തിന് എതിരെ എന്നു പറഞ്ഞാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. 

ബിഷപ്പ് ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ വന്ന് കണ്ടതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. എന്തായിരുന്നു ചർച്ച എന്ന ചോദ്യത്തിന് ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് നേരത്തെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. 

Also Read: Suresh Gopi: SIയെക്കൊണ്ട് സല്യൂട്ടടിപ്പിച്ചു...!! സുരേഷ് ഗോപി എംപിയ്ക്കെതിരെ പരാതി

കൂടാതെ സല്യൂട്ട് വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രൂക്ഷമായിട്ടാണ് സുരേഷ് ഗോപി പ്രതികരിച്ചത്.  

പോലീസ് അസോസിയേഷൻ രാഷ്‌ട്രീയം കളിക്കരുതെന്ന് പറഞ്ഞ സുരേഷ് ഗോപി രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ലയെന്നും പൊലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടോയെന്നും ഉണ്ടെങ്കിൽ അത് കാണിക്കട്ടെയെന്നും പ്രതികരിച്ചു. മാത്രമല്ല സല്യൂട്ട് പൂർണമായും നിർത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. 

Also Read: ഒരു സല്യൂട്ട് ഒക്കെ ആകാം.....!! വൈറലായി സുരേഷ് ഗോപി എംപി യുടെ മാസ് ഡയലോഗ്

ഒല്ലൂരിൽ എസ്‍ഐയെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത് വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്‍ഐയെ വിളിച്ച് വരുത്തിയാണ് അദ്ദേഹം സല്യൂട്ട് ചെയ്യിച്ചത്.  വിഷയത്തിൽ KSU ഡിജിപിയ്ക്ക്  പരാതി നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News