Thiruvananthapuram : പുതിയ സംസ്ഥാന പൊലീസ് മേധാവിയായി (DGP) അനിൽകാന്തിനെ (Anil Kant) തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോക്നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. യുപിഎസ്.സി (UPSC) അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ  പേരുകളാണ് ഉണ്ടായിരുന്നത്. പിണറായി സർക്കാർ ആദ്യ തവണ ചുമതലയേൽക്കുമ്പോൾ ദക്ഷിണ മേഖല എഡിജിപി ആയിരുന്നു അനിൽ കാന്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. 


ALSO READ: Kerala DGP : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും


ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. 


വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.


ഡി.ജി.പി.യെ (DGP) തിരഞ്ഞെടുക്കുന്നതിനായി 30 വർഷം സേവന കാലാവധി പൂർത്തിയാക്കിയ ഒൻപത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറിയത്. പട്ടികയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മേധാവിയാണ്. അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യം കാട്ടിയിരുന്നില്ല.


ALSO READ:  Kerala Dgp: ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്ന് പുറത്ത്,സുദേഷ്കുമാർ,ബി,സന്ധ്യ,അനിൽകാന്ത് എന്നിവർക്ക് സാധ്യത


തുടർന്നാണ് തച്ചങ്കരിയെയും ഒഴിവാക്കി മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടിക അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപിപ്പിക്കുന്നത്. 2018-ലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് യു.പി.എസ്.സി. തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പോലീസ് മേധാവിയെ നിയമിക്കാനൊരുങ്ങുന്നത്. മാത്രമല്ല പോലീസ് മേധാവിക്ക് രണ്ട് വര്ഷം പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.


ALSO READ: തീരുമാനങ്ങൾ ഏതാണ്ട് ഉറക്കുന്നു: ടോമിൻ തച്ചങ്കരി തന്നെ സംസ്ഥാന ഡി.ജി.പി ആയേക്കും


അനിൽ കാന്തിന്റെ സർവീസ് കാലാവധി ജനുവരി വരെ മാത്രമാണ്. സംസ്ഥാന പോലീസ് മേധാവിയുടെ പദവി ലഭിച്ചത്തോടെ 2 വര്ഷം വരെ സർവീസിൽ തുടരാൻ സാധിക്കും.  ഇന്ന് വൈകിട്ടോടെയാണ് പുതിയ മേധാവി ചുമതലയേൽക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.