തീരുമാനങ്ങൾ ഏതാണ്ട് ഉറക്കുന്നു: ടോമിൻ തച്ചങ്കരി തന്നെ സംസ്ഥാന ഡി.ജി.പി ആയേക്കും

ഇനിയും സർവീസിൽ 2 വർഷത്തെ കാലാവധി തച്ചങ്കരിക്ക് ഉണ്ട്

Written by - Zee Malayalam News Desk | Last Updated : May 5, 2021, 08:24 AM IST
  • 1991-ൽ ആലപ്പുഴയിൽ (Aalppuzha) എ.എസ്.പി.യായ ശേഷം പിന്നീട് ഇടുക്കി, കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി ആയി സ്ഥാനമേറ്റു.
  • ലോക്നാഥ് ബെഹറ വിരമിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നടപടിക്ക് കളമൊരുങ്ങുന്നതായി സൂചന.
  • 2020 ഓഗസ്റ്റ് 31 ന് വിജിലൻസ് ഡയറക്ടർ ആയിരുന്ന എൻ.ശങ്കർ റെഡ്ഢി സർവീസിൽ നിന്ന് വിരമിച്ച ഒഴിവിൽ സംസ്ഥാന എക്സ് കേഡർ ഡി.ജി.പി ആയി
തീരുമാനങ്ങൾ ഏതാണ്ട് ഉറക്കുന്നു: ടോമിൻ തച്ചങ്കരി തന്നെ സംസ്ഥാന ഡി.ജി.പി ആയേക്കും

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് ഒടുവിൽ സംസ്ഥാന ഡി.ജി.പിയുടെ (Dgp) കസേര ടോമിൻ ജെ.തച്ചങ്കരിക്ക് തന്നെ ലഭിച്ചേക്കും. ലോക്നാഥ് ബെഹറ വിരമിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നടപടിക്ക് കളമൊരുങ്ങുന്നതായി സൂചന.

1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരി 1991-ൽ ആലപ്പുഴയിൽ (Aalppuzha) എ.എസ്.പി.യായ ശേഷം പിന്നീട് ഇടുക്കി, കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി ആയി സ്ഥാനമേറ്റു.

Also Readപിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 

ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി, ഫയർഫോഴ്സ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി. എം.ഡി, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമ്മീഷണർ, കണ്ണൂർ റെയ്ഞ്ച് ഐ.ജി. എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005-ൽ ഡി.ഐ.ജി. 2009-ൽ ഐ.ജി. 2015-ൽ എ.ഡി.ജി.പി സ്ഥാനങ്ങളിലൂടെ കേരളാ പോലീസിൻ്റെ അമരത്ത് എത്തി. 

ALSO READ: കൊടകര കുഴൽപ്പണക്കേസ്; പരാതിക്കാരന്റെ ഡ്രൈവറുടെ സഹായിയാണ് വിവരം ചോർത്തിയതെന്ന് പൊലീസ്

2020 ഓഗസ്റ്റ് 31 ന് വിജിലൻസ് ഡയറക്ടർ ആയിരുന്ന എൻ.ശങ്കർ റെഡ്ഢി സർവീസിൽ നിന്ന് വിരമിച്ച ഒഴിവിൽ സംസ്ഥാന എക്സ് കേഡർ ഡി.ജി.പി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇനിയും സർവീസിൽ 2 വർഷത്തെ കാലാവധി ഉണ്ട്. 2021 ജനുവരി 12ന് ഐ.പി.എസ് അസോസിയേഷൻ പ്രസിഡൻ്റായി ടോമിൻ തച്ചങ്കരിയെ തിരഞ്ഞെടുത്തു. 

എന്നാൽ 2007-ലെ അനധികൃത സ്വത്ത് സമ്പാദന കേസും,2010ലെ വിദേശ യാത്ര വിവാദവും തച്ചങ്കരിയുടെ ജോലിയിൽ ചില പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. നിലവിൽ സംസ്ഥാന ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡിയാണ് തച്ചങ്കരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News