തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ രോ​ഗികളുടെ എണ്ണം 421 ആയി. ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.


Also Read: ഡൽഹിയിലെ സ്വകാര്യ കമ്പനികളിൽ വർക്ക് ഫ്രം ഹോം മാത്രം; പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി ദുരന്ത നിവാരണ അതോറിറ്റി


രോ​ഗം ബാധിച്ചവരിൽ 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 9 പേര്‍ക്കാണ്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.


തൃശൂര്‍ യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, ആയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍ യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 4, കാസര്‍ഗോഡ് യുഎഇ 2, എറണാകുളം ഖത്തര്‍ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.


Also Read: Covid restrictions | ഹരിയാനയിൽ എട്ട് ജില്ലകളിൽ ജനുവരി 19 വരെ കൂ‌ടുതൽ നിയന്ത്രണങ്ങൾ; പുതുക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ


ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.