Kerala Omicron Updates | ആശങ്കയേറുന്നു, സംസ്ഥാനത്ത് 328 ഒമിക്രോൺ കേസുകൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 23 പേർക്ക്
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ ആശങ്ക വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികൾ. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ 23കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.
Also Read: Kerala COVID Update : സംസ്ഥാനത്തും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 5944 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ
യുഎഇയിൽ നിന്നെത്തിയ അഞ്ച് പേർക്കും ഫ്രാന്‍സിൽ നിന്നെത്തിയ രണ്ട് പേർക്കും റഷ്യ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കുമാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് യുഎഇയിൽ നിന്നും ഖത്തറിൽ നിന്നും എത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്.
കോട്ടയത്ത് യുഎഇയിൽ നിന്നെത്തിയ മൂന്ന് പേർക്കും ആലപ്പുഴയിൽ യുഎഇയിൽ നിന്നെത്തിയ ഒരാൾക്കും തൃശൂരിൽ ഖത്തറിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥീരീകരിച്ചു, കോഴിക്കോട് യുഎഇയിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്.
Also Read: Kerala Covid 19 : സംസ്ഥാനത്തും കോവിഡ് വീണ്ടും ആശങ്ക പരത്തുന്നു; ഗുരുതരരോഗികളുടെ എണ്ണം വർധിക്കുന്നു
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.
അതേസമയം, സംസ്ഥാനത്ത ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2463 പേര്‍ രോഗമുക്തി നേടി. ഇതോടെ 31,098 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...