Kerala COVID Update : സംസ്ഥാനത്തും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 5944 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 06:15 PM IST
  • പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
  • ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി.
Kerala COVID Update : സംസ്ഥാനത്തും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 5944 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ

THiruvananthapuram : കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ: Kerala Covid 19 : സംസ്ഥാനത്തും കോവിഡ് വീണ്ടും ആശങ്ക പരത്തുന്നു; ഗുരുതരരോഗികളുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,08,843 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ കോവിഡ് 31,098 കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി.

ALSO READ: India covid updates | രാജ്യത്ത് കോവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.40 ലക്ഷം കേസുകൾ, 285 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5479 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2463 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 517, കൊല്ലം 26, പത്തനംതിട്ട 184, ആലപ്പുഴ 133, കോട്ടയം 165, ഇടുക്കി 62, എറണാകുളം 502, തൃശൂര്‍ 153, പാലക്കാട് 80, മലപ്പുറം 94, കോഴിക്കോട് 268, വയനാട് 86, കണ്ണൂര്‍ 152, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 31,098 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,97,960 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ: Covid update | സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആയിരം കടന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകൾ

 വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,63,70,455), 81 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,15,58,246) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,56,172). ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5944 പുതിയ രോഗികളില്‍ 5250 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 307 പേര്‍ ഒരു ഡോസ് വാക്‌സിനും 3325 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1618 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News