Kerala online Courses: വാസ്തുവിദ്യക്ക് കോഴ്സ്,മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ പ്രവേശനം
വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തില്‍ 18 സീറ്റുകള്‍ ഒഴിവുണ്ട്
കൊല്ലം: ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം നടത്തുന്ന ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. www.vasthuvidyagurukulam.com വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, 689533 വിലാസത്തിലും 04682319740, 9847053294, 9947739442, 9847053293 നമ്പരുകളിലും ലഭിക്കും.
ALSO READ: Guest Lecturers: ഗസ്റ്റ് അധ്യാപക ഒഴിവ്, 55 ശതമാനം മാര്‍ക്കുള്ള എം.എക്കാർക്കും അവസരം
വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തില്‍ 18 സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 22 നകം സ്‌കൂളില്‍ നേരിട്ടോ ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994 256162.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...