THiruvanathapuram : ഓണ്‍ ലൈന്‍ പഠനാവശ്യങ്ങൾക്ക് 73,18,86,588 രൂപ സഹകരണ വകുപ്പ് വിദ്യാർഥികൾക്കു വായ്‌പ നൽകി. പലിശ രഹിതമായി  14 ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും 75,650 വായ്പകളിലാണ് ഇത്രയും തുക നല്‍കിയത്. രണ്ട് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പലിശയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഘട്ടത്തില്‍ പതിനായിരം രൂപയായിരുന്നു വായ്പയായി അനുവദിച്ചിരുന്നത്. പിന്നീട് അത് 20,000 രൂപയാക്കി ഉയര്‍ത്തി. എ ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമായി അനുവദിച്ചിരുന്ന വായ്പ പിന്നീട് സി ക്ലാസ് അംഗങ്ങള്‍ക്കും ലഭ്യമാക്കി. ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ സഹകരണ വകുപ്പ് വിപ്ലവകരമായ ഇടപെടലാണ് നടത്തിയതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 


ALSO READ: Naval Ship Repair Yard Kochi: 230 അപ്രന്റിസ് ഒഴിവുകൾ; ഒക്ടോബർ ഒന്ന് വരെ അപേക്ഷകൾ അയക്കാം


സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് യഥാസമയം ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ സഹായിക്കുകയായിരുന്നു. മികച്ച പ്രതികരണം നേടിയ പദ്ധതിയായി വിദ്യാതരംഗിണി മാറി. പൊതുസമൂഹത്തില്‍ സഹകരണ മേഖലയുടെ ഗുണപരമായ ഇടെപടലിന് മികച്ച ഉദാഹരണമാണ് വിദ്യാതരംഗിണിയെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 


ALSO READ: Kerala Night Curfew|ഇന്ന് മുതൽ രാത്രി കർഫ്യൂ, ഇളവുകൾ എല്ലാം ഇങ്ങിനെ, നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി


ഓഗസ്റ്റ് 25 വരെ ഏറ്റവും അധികം വായ്പകള്‍ നല്‍കിയത് തൃശ്ശൂര്‍ ജില്ലയിലെ സഹകരണ സംഘങ്ങളാണ്. 9369 വായ്പകളിലായി 8,94,08,450 രൂപയാണ് വായ്പ നല്‍കിയത്. വയനാട് ജില്ലയിലായിരുന്നു അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. 1717 വായ്പകളിലായി 1,76,91,713രൂപയാണ് വയനാട്ടില്‍ നല്‍കിയത്. 


ALSO READ: Chellanam: ചെല്ലാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം


കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ പഠനത്തിനെ ബാധിക്കരുതെന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കാന്‍ തീരുമാനിക്കുകയും  100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു. കര്‍മ്മ പദ്ധതി നൂറു ദിനം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ മികച്ച രീതിയില്‍ വിദ്യാതരംഗിണി പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹകരണ  വകുപ്പ് കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും സമൂഹത്തിനായി ഗുണപരമായ ഇടപെടലുകളുമായി സഹകരണ വകുപ്പുണ്ടാകുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.