Trivandrum: സംസ്ഥാനത്ത് പ്രതിദിന വാക്സിനേഷൻ രണ്ട് മുതൽ രണ്ടര ലക്ഷമായി ഉയർത്താൻ ആരോഗ്യ വകുപ്പിൻറെ ആക്ഷൻ പ്ലാൻ. കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം.


ALSO READ: Lockdown: നിയന്ത്രണങ്ങളിൽ മാറ്റം വരും; അടുത്ത ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി


 അതിന് ആവശ്യമായ വാക്‌സിൻ ലഭ്യമാക്കുകയും സൗകര്യങ്ങളും ജീവനക്കാരേയും വർധിപ്പിക്കുകയും വേണം. രജിസ്‌ട്രേഷൻ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ സുഗമമായി നടത്തണമെന്ന് മന്ത്രി പറഞ്ഞു.


സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക് ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവിൽ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളിൽ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നിൽ കണ്ട് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും.


ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്


ഓക്‌സിജൻ കിടക്കകൾ, ഐ.സി.യു., വെന്റിലേറ്റർ എന്നിവയുടെ എണ്ണവും വർധിപ്പിക്കും. ഓക്‌സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രതിദിന ഉത്പാദനം 60 മെട്രിക് ടൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്‌സിജൻ പ്ലാന്റുകൾ എത്രയും വേഗം പൂർത്തിയാക്കും. മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധനാ സാമഗ്രികൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ സംഭരിക്കാൻ കെ.എം.എസ്.സി.എലിന് നിർദേശം നൽകി.