തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയെഴുതാനെത്തുന്ന (Plus One Exam) വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലയെന്നതിൽ ആശങ്കപ്പെടേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമല്ലയെന്ന തീരുമാനമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിൽ എടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷ (Plus One Exam) നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയായിരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും അതുപോലെ ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും വേറെ വേറെ ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. 


Also Read: School Opening: വ്യാഴാഴ്‌ച ഉന്നതതല യോഗം; എസ്. സി. ഇ. ആർ. ടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്


കൊവിഡ് (Covid19) പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് നൽകുകയും ഇവര്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കുകയും ചെയ്യും. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ എന്നിവ കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിലാണ് പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയതും ഇത്തരം നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിച്ചതും.


ഇതിനിടയിൽ സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം (High Level Meeting) വ്യാഴാഴ്ച ചേരാൻ തീരുമാനമായി. യോഗത്തിൽ രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിൽ സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു രൂപം നൽകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.