തിരുവനന്തപുരം:  എല്ലാ ആശങ്കകൾക്കും വിരാമമിടട്ട് ഇന്ന് സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ നടക്കും. 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. കർശനമായ കോവിഡ് പ്രോട്ടോകോളും സുരക്ഷയും മുൻ നിർത്തിയാണ് പരീക്ഷ നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കണക്കുകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് എറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതുന്നത്. 75,590 കുട്ടികളാണ് ഇതിൽ ഉള്ളത്.  പരീക്ഷ നടത്തിപ്പിൽ നേരത്തെ സുപ്രീം കോടതിയുടെ (supreme court) ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷയാണ് പിന്നീട് പൊതു താത്പര്യ ഹർജി പരിഗണിക്കവെ നടത്താൻ കോടതി അനുമതി നല്‍കിയത്.


ALSO READ: Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


 

 

കർശനമായ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാണ് പരീക്ഷകൾ നടക്കുക. പരീക്ഷ  നടത്തുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. പരീക്ഷാ കേന്ദ്രത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നതടക്കം എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചായിരിക്കും പരീക്ഷകളുടെ നടത്തിപ്പുണ്ടാവുക.


Plus One പരീക്ഷ എഴുതുന്നത്. ചെറിയ കുട്ടികളാണ് ഇതിൽ യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു. എന്ന് ഉത്തരവിൽ വ്യക്തമാക്കിയാണ് പ്ളസ് വൺ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്.


ALSO READ: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


ഒരു തരത്തിലുമുള്ള രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെയും സ്കൂൾ വാഹനത്തിൽ അനുവദിക്കരുതെന്നും സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.