തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സക്കൻഡറി പരീക്ഷ തിയതി വീണ്ടും മാറ്റിയേക്കും. ജെഇഇ മെയിൻ 2022 പരീക്ഷ നീട്ടിവെച്ച സാഹചര്യത്തിലാണ് ഏപ്രിൽ 26 വരെ നടക്കുന്ന പ്ലസ് ടു പൊതുപരീക്ഷ ടൈം ടേബിളിന്റെ കാര്യത്തിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്ചയിലാണ് ജെഇഇ പരീക്ഷയെ തുടർന്ന് 18, 21 തിയതികളിൽ നടക്കുന്ന ഹയർ സക്കൻഡറി പരീക്ഷകൾ മാറ്റി നടത്താൻ തീരുമാനിച്ചത്. യഥാക്രമം 23, 26 തിയതികളിലായിട്ടാണ് പരീക്ഷ പുതുക്കിയത്.


ALSO READ :  JEE Main 2022 : ജെഇഇ മെയിൻ പരീക്ഷ തിയതികളിൽ മാറ്റം; വിദ്യാർഥികൾ വീണ്ടും ആശയകുഴപ്പത്തിൽ


എന്നാൽ ഇന്ന് മാർച്ച് 14ന് വീണ്ടും ഏപ്രിൽ മാസത്തിൽ നടക്കേണ്ട ജെഇഇ പരീക്ഷ തിയതികളിൽ ദേശീയ ടെസ്റ്റിങ് ഏജൻസി മാറ്റം വരുത്തിയിരിക്കുകയാണ്. ഏപ്രിൽ 16ന് ആരംഭിച്ച 21 അവസാനിക്കേണ്ട പരീക്ഷ ഇപ്പോൾ ഏപ്രിൽ 21 മുതൽ ആരംഭിച്ച് 24, 25, 29, മെയ് 1, 4 വരെ പരീക്ഷ മാറ്റി നടത്താനാണ് എൻടിഎയുടെ തീരുമാനിച്ചിരിക്കുന്നത്.


തിയതിയിൽ മാറ്റം വന്ന സാഹചര്യത്തിൽ പ്ലസ് ടു പരീക്ഷ ആദ്യം ക്രമീകരിച്ച അതേ ടൈ ടേബിളിലേക്ക് പുനഃക്രമീകരിക്കാനാകും സാധ്യത. അല്ലെങ്കിൽ നിലവിൽ എച്ച്എസ്ഇ നിശ്ചിയിച്ചിരിക്കുന്ന 23, 26 തിയതികളിൽ ജെഇഇയുടെ പരീക്ഷകൾ ഇല്ലാത്തതിനാൽ പരീക്ഷ തിയതികളിൽ മാറ്റം വരാതിരിക്കാനും സാധ്യതയുണ്ട്.


ALSO READ : Kerala SSLC Plus Two Exam 2022 : പ്ലസ് ടു പരീക്ഷ തിയതികളിൽ മാറ്റം; പരീക്ഷ അവസാനിക്കുന്നത് ഏപ്രിൽ 26ന്


മാർച്ച് 30 മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നത്.  26ന് അവസാനിക്കും. മാർച്ച് 16-ാം തിയതി മുതൽ പരീക്ഷ മോഡൽ പരീക്ഷ ആരംഭിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.