Kerala Plus Two Results 2023: നിങ്ങളുടെ പ്ലസ്ടു വിജയശതമാനം കണ്ടെത്തുന്നത് എങ്ങനെ? എളുപ്പ വഴി
Kerala Plus Two Mark Percentage Calculation: പരീക്ഷാ ഫലങ്ങൾ വന്നാലുടൻ തന്നെ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ആകെ വിജയശതമാനം കണ്ടെത്തുക എന്നതാണ്
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. നിരവധി വിദ്യാർഥികളാണ് അന്തിമ ഫലം കാത്തിരിക്കുന്നത്. ഉച്ച കഴിഞ്ഞ് 3-നായിരിക്കും മന്ത്രി വി.ശിവൻകുട്ടി ഫലങ്ങൾ പ്രഖ്യാപിക്കുക. 4,32,436 വിദ്യാർഥികളും പ്ലസ്ടുവവിലും 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും ഇത്തവണ പരീക്ഷാ ഫലങ്ങൾ കാത്തിരിക്കുന്നുണ്ട്.
പരീക്ഷാ ഫലങ്ങൾ വന്നാലുടൻ തന്നെ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ആകെ വിജയശതമാനം കണ്ടെത്തുക എന്നതാണ്. ഗ്രേഡിങ്ങ് സമ്പ്രദായമായതിനാൽ തന്നെ വളരെ ലളിതമായി നിങ്ങളുടെ ശതമാനം കണക്കാക്കാൻ സാധിക്കും.
Also Reasd: Kerala Plus Two Result 2023 : പ്ലസ് ടു ഫലം വേഗത്തിൽ അറിയാം; ഈ ആപ്പുകൾ ഉപയോഗിക്കൂ
ഇതിനായി നിങ്ങൾക്ക് വേണ്ടത് നിങ്ങളുടെ ആകെ മാർക്ക് കണക്കാക്കുക മാത്രമാണ്. നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ നിരന്തര മൂല്യ നിർണയം (CE), അന്തിമ മൂല്യ നിർണയം (TE) എന്നിവ പരിഗണിച്ചായിരിക്കും ഒരു വിഷയത്തിൻറെ മാർക്ക് കണക്കാക്കുന്നത്. ഇതിൽ തന്നെ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽ മാർക്കും കൂട്ടും.
ശതമാനം കണക്കാക്കാൻ
നിങ്ങൾക്ക് ആകെ ലഭിച്ച മാർക്കിനെ 1200 കൊണ്ട് ഹരിക്കുക/ ഭാഗിക്കുക ശേഷം 100 കൊണ്ട് ഗുണിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ആകെ മാർക്ക് 800 ആണെങ്കിൽ 800/1200 *100 എന്നാണ് ചെയ്യേണ്ടത്. ഇനി മറ്റൊന്ന് ഗ്രേഡ് കണക്കാക്കുന്നതാണ്. അത് ചുവടെ നൽകിയിരിക്കുന്നു
180- 200- A+
160- 175- A
140- 155- B+
120- 139- B
100- 119- C+
80- 99 -C
60- 79 -D+
40- 59- D
നിങ്ങൾക്ക് ഫലമറിയാൻ
വിദ്യാർത്ഥികൾക്ക് www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ നിന്നും അവരവരുടെ പരീക്ഷാ ഫലം അറിയാൻ കഴിയും. കൂടാതെ SAPHALAM 2023, iExaMS - Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...