കോട്ടയം: ശബരിമല ദർശനത്തിന് വൈക്കം ഇടത്താവളത്തിൽ എത്തുന്ന അയ്യപ്പന്മാരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞതിനെ തുടർന്ന് അയ്യപ്പന്മാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. ശബരിമലയിലെ നിയന്ത്രണാധിതമായ തിരക്കും വാഹന പാർക്കിംഗ് അസൗകര്യവും ഉണ്ടായതോടെയാണ് അയ്യപ്പന്മാരെ പോലീസ്തടയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉന്നത പോലീസ് നിർദ്ദേശം വന്നതോടെ വൈക്കം ക്ഷേത്രത്തോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിലാണ് ബസ്സുകൾ ഉൾപ്പെടെ നിരവധി അയ്യപ്പ വാഹനങ്ങൾപോലീസ് തടഞ്ഞത്. പുലർച്ചെ ക്ഷേത്രദർശനത്തിനു ശേഷം ശബരിമലയിലേക്ക് മടങ്ങാൻ ഒരുങ്ങിയ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉൾപ്പെടെയുള്ള അയ്യപ്പന്മാരുടെ വാഹനങ്ങളെയാണ് പോലീസ് തടഞ്ഞത്.


ഇതോടെയാണ് അയ്യപ്പന്മാർ മറ്റു വാഹനങ്ങൾ വിടാതെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ അയ്യപ്പ ദർശനം നടത്താതെയും നെയ്യഭിഷേകം സാധ്യമാകാതെയും മ ടങ്ങേണ്ടി വരുമെന്നാണ് അയ്യപ്പന്മാർ പറയുന്നത്.


അതിനിടയിൽ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമല ദർശനത്തിന് എരുമേലിയിൽ എത്തുന്ന അയ്യൻമാരുടെ  വാഹനങ്ങൾ പൊൻകുന്നം ഇളങ്ങുളം .ക്ഷേത്രത്തിന് സമീപവും തടഞ്ഞു.തുടർന്ന് അയ്യപ്പന്മാർ റോഡിൽ ഇറങ്ങി ശരണം വിളിച്ച് പ്രതിക്ഷേതിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം വൻ ഗതാഗത കുരുക്കുണ്ടായി.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.