Kerala Police: എന്തിനും ഏതിനും QR കോഡ്; ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പണി കിട്ടും!
QR scanning: ആധുനികജീവിതത്തിൽ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.
സാമ്പത്തിക ഇടപാടുകൾക്ക് ക്യൂആർ കോഡിനെ ആശ്രയിക്കുന്നവരാണ് ഇന്ന് ഏറെയും. ഇപ്പോഴിതാ ക്യൂആർ കോഡുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ വിവരിച്ച് എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യുആർ കോഡ് ജനറേറ്റ് ചെയ്യുകയെന്നും ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ALSO READ: ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി
കേരള പോലീസിന്റെ കുറിപ്പ് ഇങ്ങനെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...