തിരുവനന്തപുരം:  ലോക്ക് ഡൌൺ (Lock Down) കാലത്ത് പുറത്ത് ഇറങ്ങാനായി കേളാ പോലീസിൻറെ ഒാൺ ലൈൻ പാസ്സ്  സംവിധാനം നിലവിൽ വന്നു. ശ്രദ്ധിക്കണം എല്ലാവർക്കുമല്ല പാസ്സ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിന്തിര ഘട്ടത്തിൽ മാത്രമെ പാസ്സ് ഉപയോഗിച്ച് പുറത്ത് വരൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ (website) പാസിന് അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്‌സൈറ്റിൽ നിന്നുതന്നെ പാസ് ഡൗൺലോഡ് ചെയ്യാം.


ALSO READ: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടി രൂപയുടെ കഞ്ചാവ് പിടികൂടി


വാക്‌സിനേഷന് പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാനായി തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കാം.


ALSO READ : Kerala COVID Update : ഇന്ന് സംസ്ഥാനത്തെ കോവിഡ് കണക്കിൽ നേരിയ കുറവ്, ടെസ്റ്റ് പോസ്റ്റിവിറ്റി 26% മുകളിൽ


വ്യാജമാണോ ആവശ്യം എന്നത് കൃത്യമായി പോലീസ് പരിശോധിക്കും. അത് കൊണ്ട് തന്നെ പോലീസിൻറെ കബളിപ്പിച്ച് പാസ്സുമായി പോകാം എന്ന് കരുതണ്ട. പുറത്തിറങ്ങുന്നവർ നിർബന്ധമായും രണ്ട് മാസ്ക്കുകൾ ധരിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.