തിരുവനന്തപുരം:  കേരളാ പോലീസില്‍ അടുമുടി മാറ്റം വരുന്നു... .!! തുടക്കം മാതൃകാപരമായ മാന്യമായി പെരുമാറ്റത്തിലൂടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

പെരുമാറ്റ ചട്ടം സംബന്ധിച്ച  ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കി.  അതനുസരിച്ച് എടാ, എടീ, നീ  എന്നീ  വിളികൾ വേണ്ടെന്നാണ് നിര്‍ദ്ദേശം.   ഹൈക്കോടതി  നിർദ്ദേശപ്രകാരമാണ് ഡിജിപി അനിൽ കാന്ത്  (DGP Anil Kant) സർക്കുലർ ഇറക്കിയത്. 


കൂടാതെ, പോലീസുകാരുടെ (Kerala Police)  പെരുമാറ്റ രീതി സ്‌പെഷ്യൽ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാൽ അവര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. 


പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ സംഭവത്തില്‍  വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും  സഭ്യമായ വാക്കുകൾ മാത്രമേ സംസാരത്തില്‍ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ പറയുന്നു. പ്രത്യേകിച്ച് പൊതു ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും പെരുമാറണം.


പൊതുജന മധ്യത്തില്‍ പോലീസ്  സേനയുടെ സല്‍പ്പേരിന് അവമതിപ്പും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും   DGP നിര്‍ദ്ദേശിച്ചു. 


പോലീസിന്‍റെ  എടാ, എടീ വിളികൾ കീഴ്‌പ്പെടുത്താനുള്ള കൊളോണിയൽ മുറയുടെ ശേഷിപ്പാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സംസ്‌കാരമുള്ള സേനയ്‌ക്ക് ഇത്തരം പദപ്രയോഗങ്ങൾ ചേർന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.  സ്വീകാര്യമായ പദങ്ങൾ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യാനും അല്ലാത്ത പദങ്ങൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കാനും പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. 


Also Read: Breaking : Kerala DGP : അനിൽ കാന്ത് ഐപിഎസിനെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു


അതിന്‍റെ വെളിച്ചത്തിലാണ് പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.    


ചേർപ്പ് എസ്‌ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശി ജെ.എസ് അനിൽ നൽകിയ ഹർജി തീർപ്പാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പോലീസ് ജനങ്ങളെ എടാ എടീ എന്നടക്കം വിളിക്കുന്നത് ഭരണഘടനാപരമായ ധാർമികതയ്‌ക്കും രാജ്യത്തിന്‍റെ മനസാക്ഷിക്കും വിരുദ്ധമാണ് എന്നും  കോടതി ചൂണ്ടിക്കാട്ടിയിരുന്നു.  ഇതിന് പിന്നാലെയാണ് ഡിജിപി ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.