ഇടുക്കി: ഓണക്കാലത്തെ ലക്ഷ്യം വച്ചുള്ള ലഹരി കടത്തിന് തടയിടാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ്  രൂപീകരിച്ചു. സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തുന്നതിനൊപ്പം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്ന്  ഇടുക്കി എസ് പി,  വി യു കുര്യാക്കോസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണക്കാലം ലക്ഷ്യം വച്ച് വന്‍തോതില്‍ ഇടുക്കിയിലേയ്ക്ക് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ പൊലീസ് ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുന്നത്. ആന്ധ്ര, കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട് അതിര്‍ത്തി ജില്ലയായ തേനിയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചതിന് ശേഷമാണ് കേരള അതിർത്തി കടത്തുന്നത്. 

Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം


ശേഷം ഇടുക്കിയിൽ നിന്ന് കേരളത്തിലെ മറ്റ് ജില്ലകളിലേയ്ക്കും ലഹരി എത്തിക്കുന്ന സംഘങ്ങള്‍ പ്രവർത്തിക്കുന്നതായാണ് വിവരം. അടുത്ത നാളുകളില്‍ പിടികൂടിയിട്ടുള്ള കേസുകള്‍ ഇതിന് ഉദാഹരണവുമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ ലക്ഷ്യം വച്ചുള്ള ഇത്തരം പ്രവര്‍ത്തനം തടയുന്നതിനും മാഫിയാ സംഘങ്ങളെ പിടികൂടുന്നതിനുമായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയതായി  ഇടുക്കി എസ് പി,  വി യു കുര്യാക്കോസ് പറഞ്ഞു.


അതിര്‍ത്തി മേഖലകളില്‍ സംയുക്ത പരിശോധന ശക്തമാക്കും. തമിഴ്നാട്ടില്‍ നിന്നുള്ള കാട്ടുപാതകളിലടക്കം പരിശോധന ശക്തമാക്കുന്നതോടെ ലഹരി കടത്തിന് തടയിടാനാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇടുക്കിയിലേയ്ക്കെത്തുന്ന ലഹരിയുടെ ഉറവിടം സംബന്ധിച്ച്  പൊലീസ് വിശദമായ അന്വേഷണം  നടത്തിവരികയാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.