തിരുവനന്തപുരം : പൂനെ സി.ആര്‍.പി.എഫ് ക്യാമ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.ഡി മാനേജ്മെന്‍റില്‍ നടന്ന സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആറാഴ്ച നീണ്ട പരിശീലനത്തില്‍ കൗണ്ടര്‍ ഐ.ഇ.ഡി കോഴ്സിനാണ് കേരളാ പോലീസ് തണ്ടര്‍ബോള്‍ട്ട് ഓവര്‍ ഓള്‍ ട്രോഫി നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍റോ സന്ദീപ് രവി ഒന്നാം സ്ഥാനവും മൊത്തം മികവിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനവും നേടി മികച്ച കേഡറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.


ALSO READ : ഗതാഗതനിയമങ്ങള്‍ ലംഘിച്ചാൽ പൊലീസിൽ നിയമനം ലഭിക്കില്ല; ഡ്രൈവർ നിയമനത്തിൽ അടിമുടി മാറ്റം



ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന് പുറമെ എന്‍.എസ്.ജി, എസ്.എസ്.ബി, സി.ആര്‍.പി.എഫ്, കോബ്രാ എന്നീ വിഭാഗങ്ങളില്‍ നിന്നായി 114 കേഡറ്റുകള്‍ പങ്കെടുത്ത കോഴ്സിലാണ് കേരളാ പോലീസ് ഓവര്‍ ഓള്‍ ട്രോഫി സ്വന്തമാക്കിയത്.


കേരള പോലീസിന്റെ പ്രത്യേക സുരക്ഷ സേനയാണ് തണ്ടർബോൾട്ട്. കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള കേന്ദ്രങ്ങളിലാണ് തണ്ടർബോൾട്ടിന്റെ പ്രവർത്തനം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.