ഗതാഗതനിയമങ്ങള്‍ ലംഘിച്ചാൽ പൊലീസിൽ നിയമനം ലഭിക്കില്ല; ഡ്രൈവർ നിയമനത്തിൽ അടിമുടി മാറ്റം

പൊലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പുതിയ തീരുമാനം

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 09:29 AM IST
  • പുതിയ ചട്ട ഭേദഗതിയാക്കി ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു
  • പോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും
  • സർക്കാരിനും പിഎസ്എസിക്കും ചട്ടഭേഗതിക്കുള്ള ശുപാർശ സമിതി സമർപ്പിക്കും
ഗതാഗതനിയമങ്ങള്‍ ലംഘിച്ചാൽ പൊലീസിൽ നിയമനം ലഭിക്കില്ല;  ഡ്രൈവർ നിയമനത്തിൽ അടിമുടി മാറ്റം

തുടർച്ചയായി ഗതാഗതനിയമങ്ങള്‍ ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പൊലീസിൽ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതിനെ കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ പുതിയ സമിതി രൂപീകരിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. 

അന്വേഷണത്തിൽ ഉദ്യോഗാർത്ഥികൾ ക്രിമിനൽ കേസിൽ പ്രതികളാണെങ്കിൽ നിയമനം നൽകില്ല. എന്നാൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷ കിട്ടിയാൽ അത് നിയമനത്തിന് തടസ്സമല്ല എന്നാണ്. നിലവിൽ പൊലീസ് ഡ്രൈവർ തസ്തിയിലേ 59 പേരെ കുറിച്ച് ഇൻറലിജൻസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ നിന്നും ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതായും അമിത വേഗത്തിൽ വാഹനമോടിച്ചതായും കണ്ടെത്തിയിറ്റുണ്ട്. എന്നാൽ പുതിയ നിയമന വ്യവസ്ഥ നിലവിൽ ഇല്ലാത്തത് കൊണ്ട് ശിക്ഷക്കപ്പെട്ട പലർക്കും ഒഴിവുകൾ വരുന്നതനുസരിച്ച് നിയമനം ലഭിച്ചു. 

ഗതാഗത നിയമ ലംഘനം നടത്തിയാൽ പിടിക്കേണ്ട പൊലീസുകാർ നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും പൊതു അഭിപ്രായം. മോട്ടോർ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവർക്ക് നിയമനം നൽകരുതെന്ന് ഡിജിപി അനിൽകാന്ത് നിർദ്ദേശിച്ചു. പുതിയ ചട്ട ഭേദഗതിയാക്കി ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. സർക്കാരിനും പിഎസ്എസിക്കും ചട്ടഭേഗതിക്കുള്ള ശുപാർശ സമിതി സമർപ്പിക്കും. ഭേദഗതി സർക്കാർ അംഗീകരിച്ചാൽ ഗതാഗതനിയമലംഘകർക്കും പൊലീസിൽ ഡ്രൈവറായി നിയമമുണ്ടാകില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News