PM Modi: പ്രധാനമന്ത്രിക്ക് കൊച്ചിയിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കും; രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിക്കും: കമ്മീഷണര്‍
Modi Kerala Visit: വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫിനും മറ്റ് പരിപാടികൾക്കുമായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഒരാഴ്ച മുൻപ് ഊമക്കത്ത് ലഭിച്ചിരുന്നു
കൊച്ചി: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍. പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്നും രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്ര വിവരങ്ങളുള്‍പ്പടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളാണ് പുറത്തായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ വിവരം എങ്ങനെ ചോര്‍ന്നുവെന്ന കാര്യത്തില്‍ ഇന്റലിജൻസ് എഡിജിപി ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: Viral Video: ഇതാണ് പാർട്ടിയുടെ കരുത്ത്.. കർണാടകയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് അമിത് ഷാ
വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫിനും മറ്റ് പരിപാടികൾക്കുമായി കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഊമക്കത്ത് ലഭിച്ചു. ഒരാഴ്ച മുൻപ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കിയിട്ടുള്ളത്. പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി നേരിട്ടേക്കാമെന്നാണ് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീലങ്കൻ തീവ്രവാദ സംഘടനകളുടെ സ്വാധീനം, സംസ്ഥാനത്ത് നിന്ന് വിവിധ തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കൾ ചേർന്ന സംഭവം, സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവരുന്ന മാവോയിസ്റ്റ് സാന്നിധ്യം എന്നിവയെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പി.ഡി.പി, വെൽഫെയർ പാർട്ടി എന്നിവയെ തീവ്ര സ്വഭാവമുള്ള സംഘടനകളായാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
Also Read: ശശ് മഹാപുരുഷ രാജയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് വമ്പൻ നേട്ടങ്ങൾ!
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ 24 ന് വൈകുന്നേരം 5 മണിയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. മധ്യപ്രദേശിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 5:30 ന് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷം 6 മണിയ്ക്ക് തേവര സേക്രഡ് ഹാർട്സ് കോളേജിൽ ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകൾ നടത്തുന്ന 'യുവം' കോൺക്ലേവിൽ പങ്കെടുക്കും. തുടർന്ന് 7:45 ന് പ്രധാനമന്ത്രി താജ് മലബാർ ഹോട്ടലിലേയ്ക്ക് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...