തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങി കേരള പോലീസ്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് ആയുധപരിശീലനത്തിന് ആപേക്ഷിക്കാം. പരിശീലനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി. നിശ്ചിത തുക ഫീസീടാക്കിയാണ് പരിശീലനം. നിലവില്‍ സംസ്ഥാനത്ത് സായുധ സേനവിഭാഗങ്ങള്‍ക്കാണ് ആയുധ പരിശീലനം. എന്നാല്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും പോലീസിന്റെ ആയുധ പരിശീലനത്തിന് അവസരമൊരുങ്ങും. തോക്ക് ലൈസന്‍സ് കൈയ്യിലുള്ളവര്‍ക്കും പരിശീലനത്തിനായി അപേക്ഷിക്കുന്നവര്‍ക്കും ഫീസീടാക്കി പരിശീലനം നല്‍കാനാണ് പ്രത്യേക പദ്ദതി തയ്യാറായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുസംബന്ധിച്ച് പോലീസ് മേധാവി ഉത്തരവിറക്കി. 1000 രൂപ മുതല്‍ 5000 രൂപവരെയാകും ഫീസ്. തോക്ക് പരിശീലനത്തിനാണ് 5000 രൂപ ഫീസീടാക്കുന്നത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കലല്ല ഉദ്ദേശിക്കുന്നത്. തോക്ക് ലൈസന്‍സ് നേടാന്‍ പ്രത്യേക മാനദണ്ഡങ്ങളും പരിശോധനകളും ഉണ്ട്. അതുപോലെ അപേക്ഷിക്കുന്നവരുടെ മാനസിക ശാരീരീക ആരോഗ്യം ഉള്‍പ്പെടെ പരിശോധിച്ച് യോഗ്യത നേടുന്നവര്‍ക്ക് മാത്രമാണ് പരിശീലനം. അതുകൊണ്ട് തന്നെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ലെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

Read Also: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരരെ വധിച്ചു


തോക്ക് ലൈസന്‍സും തോക്കും കൈയ്യിലുള്ളവര്‍ അത് കാര്യക്ഷമമായി ഉപയോഗിക്കാന്‍ അറിയില്ലെന്നും പരിശീലനം വേണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശീലനത്തിന് പ്രത്യക പദ്ദതി തയ്യാറാക്കാന്‍ പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തെ എസ്എപി, എംഎസ്പി, കെഎപി ക്യാമ്പുകളിലാണ് പരിശീലനം നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് എട്ട് കേന്ദ്രങ്ങളുണ്ട്. മൂന്ന് മാസത്തെ ഇടവേളകളിലാകും പരിശീലനം നൽകുക. ഡെപ്യൂട്ടി കമാൻഡന്‍റ് ആയിരിക്കും പരിശീലന സമിതിയുടെ ചെർമാൻ. പരിശീലന വിഭാഗം അസിസ്റ്റന്റ് കമാൻഡന്റ്, ക്വാട്ടർ മാസ്റ്റര്‍ സബ് ഇസ്പെക്ടർ, സായുധ പരിശീലകനായ ഹവീൽദാർ, തുടങ്ങിയവരാകും സമിതി അംഗങ്ങൾ. 


പതിമൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കോഴ്സ് ജനുവരി, ഏപ്രിൽ, ജൂലയ്, ഒക്ടോബർ മാസങ്ങളിലെ രണ്ടാമത്തെ ആഴ്ചയായിരിക്കും ആരംഭിക്കുക. തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിന് പുറമെ, തോക്കും തിരകളും ഉപയോഗിക്കുന്നതിനും അവ കൈവശം വയ്ക്കുതിനും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും അടക്കം പരിശീലനം നൽകും. സായുധ നിയമം, തോക്കുകളുടെ പ്രവർത്തനം, ആയുധം വൃത്തിയാക്കുന്ന രീതി എന്നിവയും പഠിപ്പിക്കും.  പരിശീലനത്തിന് പുറമെ ഫയറിങ് ടെസ്റ്റും പാഠ്യപദ്ധതി അനുസരിച്ചുള്ള എഴുത്ത് പരീക്ഷയും നടത്തും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡെപ്യൂട്ടി കമാൻഡന്റ് സർട്ടിഫിക്കറ്റ് നൽകും.  

Read Also: 'പോലീസ് ഭീകരത അവസാനിപ്പിക്കണം'; ക്ലിഫ് ഹൗസിലേക്കുള്ള പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം


പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ 21 വയസ് പൂർത്തിയാക്കിയിരിക്കണം. പരിശീലന സമയത്ത് ട്രാക്ക് സ്യൂട്ട് ധരിക്കണം. താമസം, ഭക്ഷണം, ആയുധം വൃത്തിയാക്കുന്നതിനുള്ള സാമഗ്രികൾ എന്നിവയ്ക്കുന്ന ചെലവ് പശീലനം തേടുന്നവർ വഹിക്കണം. ഓരോ വ്യക്തിയും ഉപയോഗിക്കുന്ന വെടിയുണ്ടയുടെ നിശ്ചിതമായ തുക പ്രത്യേകമായി അപേക്ഷകനിൽ നിന്ന് ഈടാക്കും. എസ്എപി ബറ്റാലിയൻ തിരുവനന്തപുരം, കെഎപി  മൂന്നാം ബറ്റാലിയൻ  അടൂർ, കെഎപി ഒന്നാം ബറ്റാലിയൻ തൃപ്പൂണിത്തുറ, കെഎപി അഞ്ചാം ബറ്റാലിയൻ കുട്ടിക്കാനം, കെഎപി രണ്ടാം ബറ്റാലിയൻ മുട്ടിക്കുളങ്ങര, എംഎസ്പി ബറ്റാലിയൻ കോഴിക്കോട്, കെഎപി നാലാം ബറ്റാലിയൻ മങ്ങാട്ടുപറമ്പ് എന്നിവയായിരിക്കും പരിശീലന കേന്ദ്രങ്ങൾ‌. 


പരിശീലനത്തിനുള്ള അപേക്ഷയോടൊപ്പം നിഷ്കർഷിക്കുന്ന നിയമപ്രകാരമുള്ള യോഗ്യതയും അത് പ്രകാരമുള്ള ലൈസൻസ് പകർപ്പും, ആധാർ കാർഡിന്റെ പകർപ്പും, ജനന തിയതി തെളിയിക്കുന്ന രേഖ, ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ശാരീരിക മാനസിക ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജില്ലാ പോലീസ് മേധാവി നൽക്കുന്ന പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ആയുധം കൈവശം വയ്ക്കുന്നതിനും അതിന് കാരണം തെളിയിക്കുന്നതുമായ രേഖ, കാഴ്ചശക്തി തെളിയിക്കുന്നതിനുള്ള സർക്കാർ നേത്ര രോഗ വിദഗ്ധന്റെ സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകണം. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.