ലഹരി നിർമ്മാർജ്ജനത്തിനായി ഒരുമിച്ചു പോരാടാമെന്ന് കേരള പോലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കാനാണ് പോലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാട്സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങൾ കൈമാറാം. കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉറപ്പ് നൽകുന്നു.


ലഹരിക്കടത്തിന് തടയിട്ട് ഓപ്പറേഷന്‍ ഡി ഹണ്ട്; 246 കേസുകള്‍, 244 പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ പോലീസിന്റെ സംസ്ഥാന വ്യാപക പരിശോധന.  ഓപ്പറേഷന്‍ ഡി - ഹണ്ട് എന്ന പേരില്‍ ആയിരത്തിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തി.  പരിശോധനയില്‍ 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 244 പേരാണ് അറസ്റ്റിലായത്. 


വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ചില്‍ അറസ്റ്റിലായത് 48 പേരാണ്. ‌ലഹരിക്കടത്തുകാരുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു.


ഇവരുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും ലഹരി കൈമാറ്റം ചെയ്യുന്ന സ്ഥലങ്ങളിലുമെല്ലാം പോലീസ് പരിശോധന നടത്തി. ആകെ 1373 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്.


61 പേരാണ് കൊച്ചിയില്‍ പിടിയിലായത്. ആലപ്പുഴയില്‍ 45 പേര്‍ പിടിയിലായി. ഇടുക്കിയില്‍ 32 പേരെ പിടികൂടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനായിരുന്നു ഏകോപന ചുമതല. ഓരോ സ്‌റ്റേഷനിലും ഓപ്പറേഷന്‍ ഡി ഹണ്ടിനായി പ്രത്യേക സ്‌ക്വാഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.