തിരുവനന്തപുരം: സംസ്ഥാനത്ത് 15 മിനിറ്റ് കൂടി വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെ.എസ്.ഇ.ബി.ചെയർമാൻ ബി.അശോക്. 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. അധിക വൈദ്യുതി വാങ്ങുന്നത് ഒന്നരക്കോടി രൂപ വരെ അധിക ബാധ്യതയുണ്ടാക്കുമെന്നും ചെയർമാൻ പറഞ്ഞു. പീക്ക് സമയത്ത് ഉപഭോക്താക്കൾ പരമാവധി വൈദ്യുത ഉപഭോഗം കുറയ്ക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു. വൈദ്യുതി ബോർഡ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ വൈദ്യുതി നിയന്ത്രണം ഒരു ദിവസം കൂടി തുടരും. പീക്ക് സമയങ്ങളിൽ ഒൻപത് ശതമാനം വൈദ്യുതി കൂടുതൽ വേണ്ടി വരുന്നുവെന്നും റഷ്യ - യുക്രൈൻ യുദ്ധം കാരണം കൽക്കരി ഇറക്കുമതി കുറഞ്ഞതായും കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് പറഞ്ഞു. ഊർജ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. വൈദ്യതി ക്ഷാമം പരിഹരിക്കാൻ പുറത്ത്‌ നിന്നും വൈദ്യുതി വാങ്ങും. ഒരു ദിവസം കൂടി നിലവിലെ നിയന്ത്രണം തുടരുമെന്നും ചെയർമാൻ വ്യക്തമാക്കി. 


മെയ് 31 വരെ പുറത്ത്‌ നിന്നും വൈദ്യുതി വാങ്ങും. യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവട്ട് വൈദ്യുതി പുറത്ത്‌ നിന്ന് വാങ്ങാനാണ് ബോർഡ് ആലോചിക്കുന്നത്. ഒക്ടോബർ വരെ ഊർജ പ്രതിസന്ധി ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് NTPC മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് മൂന്നാം തീയതി ഊർജ ഉപഭോഗം കൂടാനാണ് സാധ്യതയെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.


വരുന്ന മൂന്നാം തീയതി പീക്ക് സമയത്ത് 400 മെഗാ വാട്ട് കുറവ്‌ ഉണ്ടാകും. ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സോളാർ ഉപഭോഗം കൂട്ടിയാൽ 150 വാട്ട് വൈദ്യുതി വരെ ലാഭിക്കാനാകും. ഉപഭോഗം കൂടുതലുള്ള സമയങ്ങളിൽ വൈദ്യുതി കുറച്ച് ജനങ്ങൾ സഹകരിക്കണമെന്നും ചെയർമാൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.