2018ല്‍ ചുരുക്കപട്ടികയായി... രണ്ട് വര്‍ഷമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ PSC
ഈ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും താല്‍കാലിക നിയമനം നേടിയ ജീവനക്കാരാണ്.
തിരുവനന്തപുരം: KSRTC മെക്കാനിക്കല്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിച്ച് PSC. 2018ല്‍ ചുരുക്കപട്ടികയായെങ്കിലും താല്‍കാലിക നിയമനം നേടിയവരെ സഹായിക്കാനായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് PSC വൈകിപ്പിച്ചു എന്നാണ് ആക്ഷേപം.
അനുവിന്‍റെ ആത്മഹത്യ; ജീവനൊടുക്കിയത് ഖേദകരം, റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ല -PSC
ഈ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും താല്‍കാലിക നിയമനം നേടിയ ജീവനക്കാരാണ്. KSRTC മെക്കാനിക്കല്‍ തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചത് 2018 മേയിലാണ്. ചുരുക്കപട്ടികയില്‍ ഇടം നേടിയത് 3017 പേരാണ്. പിന്നീട് ഒരു മാസത്തിനകം സര്‍ട്ടിഫിക്കറ്റ് പരിശോധനയടക്കം പൂര്‍ത്തിയാകുകയും ഉടന്‍ റാങ്ക് ലിസ്റ്റ് വരുമെന്ന് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിന് എന്താണ് കാരണമെന്ന് PSC പറയുന്നില്ല. അപേക്ഷ ക്ഷണിക്കുമ്പോള്‍ 122 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിന്‍റെ നാലിരട്ടി ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച മറുപടിയില്‍ പറയുന്നത്.