മാറ്റിവെച്ച ജൂനിയര്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് 5ന്; കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തവര്‍ക്ക് അവസരമില്ല
മുന്‍പ് നിശ്ചയിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. പരീക്ഷകളെല്ലാം ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക.
തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പിഎസ് സി പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ അടുത്ത മാസം 22നും, ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്റ്റന്റിന്‍റെ രണ്ട് കാറ്റഗറികളിലേക്കുമായുള്ള പരീക്ഷ ഓഗസ്റ്റ് 5നും നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
മുന്‍പ് നിശ്ചയിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. പരീക്ഷകളെല്ലാം ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക.
സിവില്‍ പൊലീസ് തസ്തികയിലേക്ക് 5,25,352 പേരും കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 4,98,945 പേരുമാണ് പരീക്ഷ എഴുതുന്നത്.
ജൂനിയര്‍ അസിസ്റ്റന്റ് പരീക്ഷക്ക് 64,594 പേര്‍ അപേക്ഷിച്ചതില്‍ 12,530 പേര്‍ക്ക് കണ്‍ഫര്‍മേഷന്‍ ലഭിച്ചിരുന്നില്ല.
എന്നാല്‍ നേരത്തെ കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തവര്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ കമ്മീഷന്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.