തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ PSC എൽ.പി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റ് അപാകതകൾ പരിഹരിച്ചു വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിൽ. ശയന പ്രദക്ഷിണം വെച്ചാണ് ഉദ്യോഗാർഥികൾ സമരം നടത്തിയത്. PSC മാനദണ്ഡ പ്രകാരം മലപ്പുറം ജില്ലയിൽ 3543 പേരെ ഉൾപ്പെടുത്തേണ്ട പട്ടികയിൽ 997 പേരെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഉദ്യോഗാർഥികൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

PSC മലപ്പുറം ജില്ലയിൽ പ്രസിദ്ധീകരിച്ച 516/2019 റാങ്ക് ലിസ്റ്റ്, അപാകതകൾ നിറഞ്ഞതാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. മാനദണ്ഡ പ്രകാരം 3543 പേരാണ് LP സ്കുൾ ടീച്ചർ തസ്തികയിൽ ഉൾപ്പെടേണ്ടത്. എന്നാൽ 997 പേരെ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 



ALSO READ : '' താഴെയിട്ട് വലിച്ചിഴച്ചു പിന്നെ ഒരുപാട് പേർ വന്ന് ഇടിച്ചു " മർദ്ദനമേറ്റ കെ എസ് യു പ്രവർത്തക


പട്ടികയിൽ ഉൾപ്പെടാനുള്ള അവകാശം ഉന്നയിച്ചാണ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. 91 ദിവസം മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് സമരം തലസ്ഥാനത്തേക്ക് മാറ്റിയത്. 


മലപ്പുറത്ത് മാനദണ്ഡ പ്രകാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ 49.99 മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥികൾ മുഖ്യ പട്ടികയിൽ നിന്ന് പുറത്താവുകയും അതെ സമയം മറ്റു ജില്ലകളിൽ 26 മാർക്ക് ലഭിച്ചവർ വരെ മുഖ്യ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യ പട്ടിക വിപുലീകരിക്കുമ്പോൾ പുതുതായി തസ്തികകൾ സൃഷ്ടിക്കേണ്ടതില്ലന്നും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരില്ലന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 


ALSO READ : യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎം, ചിന്തയിലേത് ഹിമാലയന്‍ വിഢിത്തങ്ങൾ: പോര് മുറുക്കി നവയുഗം ലേഖനം


സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം മുടി മുണ്ഡനം ചെയ്തു സമരം ചെയ്യുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു. നേരത്തെ മലപ്പുറത്ത് വച്ച് നടന്ന നിരാഹാര സമരത്തിൽ 51 ഉദ്യോഗർഥികളെ ആരോഗ്യം മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.