പി.എസ്.സി റാങ്ക് ലിസ്റ്റകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി
ഡിസംബർ 31ന് മൂന്ന് വർഷം പൂർത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂൺ 30നകം മൂന്ന് വർഷം പൂർത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടുണ്ട്. ഇന്ന് നടന്ന പി.എസ്.സി യോഗത്തിന് ശേഷമാണ് റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള തീരുമാനം പി.എസ്.സി കൈക്കൊണ്ടത്.
തിരുവനന്തപുരം: ഡിസംബർ 31ന് മൂന്ന് വർഷം പൂർത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂൺ 30നകം മൂന്ന് വർഷം പൂർത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടുണ്ട്. ഇന്ന് നടന്ന പി.എസ്.സി യോഗത്തിന് ശേഷമാണ് റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള തീരുമാനം പി.എസ്.സി കൈക്കൊണ്ടത്.
നേരത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളും ഉദ്യോഗാർത്ഥികളും സമരം നടത്തിയിരന്നു. ഇതിനെ തുടർന്ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ പി.എസ്.സിയോട് ശിപാർശ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ പി.എസ്.സിയുടെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.