കേരള പോലീസ് എസ്.ഐ തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള പി.എസ്.സി കേരള സിവിൽ പോലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ പോലീസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.എസ്.സി നടത്തുന്ന എസ്.ഐ പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 31 ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള സിവിൽ പോലീസ് വകുപ്പിൽ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ട്രെയിനി തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇരുപതിനും മുപ്പത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. 02-01-1992നും 01-01-2003നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.


സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് നിയമാനുസൃതമായ വയസ് ഇളവ് ഉണ്ടാവും. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോ​ഗാർഥികൾ ആരോഗ്യപരമായും കായികപരമായും ഫിറ്റായിരിക്കണം. പുരുഷൻമാർക്ക് കുറഞ്ഞത് 165 സെ.മീറ്റർ നീളവും, 81.28 സെ.മീ നെഞ്ചളവും, 5.08 സെ.മീ എക്‌സ്പാൻഷനും ആണ് ഉണ്ടാകേണ്ടത്.


ALSO READ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 119 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം


സ്ത്രീകൾക്ക് 160 സെ.മീറ്റർ ഉയരം വേണം. എസ്.സി-എസ്.ടി വിഭാഗങ്ങളിലുള്ള ഉദ്യോ​ഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. കേരള പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.


ഒൻപതിന ടെസ്റ്റിൽ കുറഞ്ഞത് അഞ്ചിനങ്ങളിലെങ്കിലും വിജയിക്കണം. അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 31 ആണ്. അപേക്ഷ സമർപ്പിക്കാൻ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.